കോണ്‍ഗ്രസിന്റെ ദേശീയനയത്തില്‍ നിന്നും വ്യതിചലിച്ചോ?, പി എം ശ്രീ വിഷയത്തില്‍ വിഡി സതീശന്റെ നില പരുങ്ങലില്‍
പിഎം ശ്രീയില്‍ വാക്ക് മാറ്റിയതിന് പുറമെ കോണ്‍ഗ്രസിന്റെ ദേശീയ നിലപാടില്‍ നിന്നും വ്യതിചലിച്ച് വി ഡി സതീശന്‍ സര്‍ക്കാര്‍.
പിഎം ശ്രീയില്‍ വാക്ക് മാറ്റിയതിന് പുറമെ കോണ്‍ഗ്രസിന്റെ ദേശീയ നിലപാടില്‍ നിന്നും വ്യതിചലിച്ച് വി ഡി സതീശന്‍ സര്‍ക്കാര്‍. ദേശീയ വിദ്യഭ്യാസ നയത്തിലും പിഎം ശ്രീ പദ്ധതിയിലും സോണിയ ഗാന്ധി ഉള്‍പ്പടെയുള്ള ദേശീയ നേതാക്കള്‍ സ്വീകരിച്ച നിലപാടിന് വിരുദ്ധമായ മാറ്റമാണ് വിഡി സര്‍ക്കാര്‍ കേരളത്തില്‍ വരുത്തിയിട്ടുള്ളത്.
കേന്ദ്രവുമായി കേരളം നേരത്തെ തന്നെ കരാര്‍ ഒപ്പിട്ടിരുന്നുവെന്നും തിടുക്കപ്പെട്ട് പിന്മാറാനാകില്ലെന്നുമാണ് വി ഡി സതീശന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് മന്ത്രിസഭ പി എം ശ്രീയുമായി സഹകരിക്കുമ്പോള്‍ ദേശീയ തലത്തില്‍ അത് ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്. നേരത്തെ ദേശീയ വിദ്യഭ്യാസനയം,പി എം ശ്രീ എന്നിവയ്‌ക്കെതിരെ ശക്തമായ എതിര്‍പ്പറിയിച്ച് കോണ്‍ഗ്രസ് തങ്ങളുടെ മുഖമാസികയായ സന്ദേശിലടക്കം ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
ദേശീയ വിദ്യഭ്യാസ നയത്തിലെ വിവാദ വിഷയങ്ങളെപറ്റി ഒരിക്കല്‍ പോലും കേന്ദ്രം സംസ്ഥാനങ്ങളുമായി ചര്‍ച്ചനടത്തിയിട്ടില്ലെന്നും സമഗ്ര ശിക്ഷാ ഫണ്ട് തടഞ്ഞുവെച്ചുകൊണ്ട് പിഎം ശ്രീ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. ഇതെല്ലാം നിലനില്‍ക്കെയാണ് കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പിഎം ശ്രീയുമായി സഹകരിക്കുന്ന നിലപാട് എടുത്തിരിക്കുന്നത്.ALSO READ: മോദി-സതീശന്‍ കൂടിക്കാഴ്ച ചൊവ്വാഴ്ച; ജിഎസ്ടി, പി എം ശ്രീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സാധ്യത