ഭാവനാപരമായി കാര്യങ്ങൾ പറയുന്ന ആളാണ് മുഖ്യമന്ത്രി, അതിനെ നുണ എന്നും വിളിക്കാം: പിണറായി വിജയൻ
ആർഎസ്എസ് നയങ്ങൾ നടപ്പിലാക്കാനാണ് കേരളത്തിലെ യുഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്ന് പിണറായി വിമർശിച്ചു
മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഭാവനാപരമായി കാര്യങ്ങൾ പറയുന്ന ആളാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്നും അതിനെ നുണയെന്ന് പറയാമെന്നും പിണറായി പരിഹസിച്ചു. 2018 ലെ പ്രളയത്തിനു ശേഷം കേരളത്തിലെ ഡാമുകളിൽ നിന്ന് അടിഞ്ഞുകൂടിയ മണലും അവശിഷ്ടങ്ങളും നീക്കം ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ നുണ പ്രതിപക്ഷ നേതാവ് പൊളിച്ചടുക്കി.
ആർഎസ്എസ് നയങ്ങൾ നടപ്പിലാക്കാനാണ് കേരളത്തിലെ യുഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്ന് പിണറായി വിമർശിച്ചു. വന്ദേമാതരം പൂർണമായി പാടാനുള്ള തീരുമാനവും വിദ്യാഭ്യാസ വകുപ്പിന്റെ ചോദ്യപേപ്പറിൽ വി.ഡി.സവർക്കറെ സ്തുതിച്ചുകൊണ്ടുള്ള ചോദ്യവും അതിന്റെ ഭാഗമാണ്. സവർക്കറെ മഹത്വവത്കരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതിനൊപ്പം കൂടുന്ന സമീപനമാണ് കേരളത്തിലെ യുഡിഎഫ് സർക്കാർ നടത്തുന്നത്.
കേരളത്തിൽ ആർഎസ്എസ് നയം നടപ്പിലാക്കുകയാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാരും ചെയ്യുന്നത്. വന്ദേമാതരം പൂർണമായി ആലപിക്കേണ്ട ആവശ്യമില്ല. അതിന്റെ ആദ്യ ഈരടികൾ മാത്രമാണ് പാടാറുള്ളത്. അധികാരത്തിൽ എത്തിയത് മുതലുള്ള കാര്യങ്ങൾ എടുത്തുനോക്കുമ്പോൾ യുഡിഎഫ് സർക്കാരിന്റെ ബിജെപി അനുകൂല നിലപാടുകൾ കാണാമെന്നും പിണറായി പറഞ്ഞു.