1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Minister KM Shaji changes his previous stance on the PM Shri Scheme

പ്രസംഗത്തിൽ പലതും പറയും പിഎം ശ്രീ കരാർ അറബിക്കടലിൽ കൊണ്ടുപോയി എറിയാൻ കഴിയുമോ? : കെ എം ഷാജി

പിഎം ശ്രീ പദ്ധതിയില്‍ മുന്‍നിലപാടില്‍ മാറ്റം വരുത്തി മന്ത്രി കെ എം ഷാജി.

KM Shaji, PM Shri Scheme, Kerala News, Kerala Politics
പിഎം ശ്രീ പദ്ധതിയില്‍ മുന്‍നിലപാടില്‍ മാറ്റം വരുത്തി മന്ത്രി കെ എം ഷാജി. കരാര്‍ അറബിക്കടലില്‍ തള്ളുമെന്ന് പ്രസംഗങ്ങളില്‍ കെ എം ഷാജി പറഞ്ഞിരുന്നു. ഇതിനെ പറ്റി ചോദിച്ചപ്പോൾ പ്രസംഗത്തില്‍ പലതും പറയുമെന്നും അത് തെരുവില്‍ പറയുന്ന രാഷ്ട്രീയമാണെന്നും കെ എം ഷാജി പറഞ്ഞു. പ്രസംഗത്തിലെ വാക്കുകളെടുത്ത് വിവാദമാക്കേണ്ടതില്ല. അതൊക്കെ പ്രസംഗത്തിലെ ചില പ്രയോഗങ്ങളാണ്. സാമാന്യബോധ്യമുള്ളവര്‍ക്ക് അത് മനസിലാകുമെന്നും കെ എം ഷാജി പറഞ്ഞു.ALSO READ: 'പിഎം ശ്രീ ചവറ്റുകൊട്ടയിൽ എറിയുമെന്ന് പറഞ്ഞ കെ.എം.ഷാജി എവിടെ'; ലീഗിന്റെ ബിജെപി വിധേയത്വത്തിൽ വിമർശനം
 
കരാര്‍ ഒപ്പിട്ട പദ്ധതി ഒരുമാസത്തിനകം റദ്ദ് ചെയ്ത് മുന്നോട്ട് പോകാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല. അതിന് സമയം അനുവദിക്കണം. വി ഡി സതീശനായാലും പിണറായി വിജയനായാലും ഒപ്പിടുന്നത് അവരുടേതല്ല. സംസ്ഥാനത്തിന്റെ ഒപ്പാണ്. സംസ്ഥാനം ഒപ്പിട്ട കരാറില്‍ നിന്ന് വൈരാഗ്യബുദ്ധി കൊണ്ട് ഇറങ്ങിപോരാന്‍ ആര്‍ക്കും പറ്റില്ലെന്ന് കെ എം ഷാജി പറയുന്നു.
 
കേരളത്തിലെ പാഠ്യപദ്ധതികള്‍ക്ക് അനുസൃതമായി വരാവുന്നത് മാത്രമെ സിലബസില്‍ അംഗീകരിക്കുകയുള്ളു. അല്ലാത്തവ അംഗീകരിക്കില്ല. പ്രസംഗത്തില്‍ പലതും പറയും. അത് പ്രസംഗത്തിലെ പ്രയോഗങ്ങളാണ്. പി എം ശ്രീ പദ്ധതിയുടെ കരാര്‍ അങ്ങനെ അറബിക്കടലില്‍ കൊണ്ടുപോയി എറിയാനാകുമോ?, അത് തെരുവില്‍ പറയുന്ന രാഷ്ട്രീയമാണ്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഭരണപക്ഷത്തെ എതിര്‍ക്കേണ്ടത് അവര്‍ ചെയ്യേണ്ട രാഷ്ട്രീയ ധര്‍മമാണ്. അതിന് കൃത്യമായി മറുപടി പറയുകയാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം. അങ്ങനെ കറക്റ്റ് ചെയ്തുകൊണ്ടുപോകേണ്ടതാണ് രാഷ്ട്രീയമെന്നും മന്ത്രി പറഞ്ഞു.ALSO READ: മുഖ്യമന്ത്രിയുടെ മറ്റൊരു നുണയും പൊളിഞ്ഞു; പിഎം ശ്രീയിൽ നിന്ന് എൽഡിഎഫ് സർക്കാർ പിന്മാറിയതായി കേന്ദ്രവും
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
തിരുവനന്തപുരം മെട്രോ, വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് സർക്കാരിലേക്ക്, അനുമതി ലഭിച്ചാൽ 6 മാസത്തിനുള്ളിൽ പണിതുടങ്ങും