1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. CJP is headache to Narendra Modi

'ധൈര്യമുണ്ടോ യുവജനങ്ങളെ അഡ്രസ് ചെയ്യാൻ'; സിജെപി വെല്ലുവിളിയിൽ വിറച്ച് മോദി സർക്കാർ

സിജെപിയും അഭിജിത് ദീപ്‌കെയും മോദി ഭരണകൂടത്തിനു വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്

PM Modi, Modi Live Video, Modi Video Message, PM Narendra Modi Instagram Followers, നരേന്ദ്ര മോദി, സെൽഫി വീഡിയോ
നരേന്ദ്ര മോദി സർക്കാരിനെ വിടാതെ കോക്രോച്ച് ജനതാ പാർട്ടി. സ്വാതന്ത്ര്യ ദിനത്തിൽ നാട്ടിലെ യുവാക്കളെ അഡ്രസ് ചെയ്യാൻ സിജെപി മോദിയെ ക്ഷണിച്ചു. യുവാക്കളെ ബാധിക്കുന്ന വിഷയങ്ങളെ കുറിച്ച് മോദി സംസാരിക്കണമെന്നാണ് ആവശ്യം. 
 
ദീപ്‌കെയുടെ ചോദ്യം 
 
' ഈ സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ യുവതയെ അഡ്രസ് ചെയ്യാൻ പ്രധാനമന്ത്രിയെ ഞങ്ങൾ ക്ഷണിക്കുന്നു. വിദ്യാഭ്യാസം, തൊഴിലില്ലായ്മ, ജീവിതസാഹചര്യം എന്നിവയുമായി ബന്ധപ്പെട്ട് ബിജെപി സർക്കാർ എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാൻ മോദിയോടു ഞങ്ങൾ അപേക്ഷിക്കുന്നു,' സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെ എക്‌സിൽ കുറിച്ചു. 


ഓൺലൈൻ അപേക്ഷ 
 
വളരെ രസകരമായ രീതിയിലാണ് സിജെപി മോദിയെ വെല്ലുവിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ യുവാക്കളുടെ കാര്യത്തിൽ സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് സിജെപിയുടെ നേതൃത്വത്തിൽ ഓൺലൈൻ പെറ്റീഷൻ ഒപ്പിടുകയാണ്. 
 
മോദിക്ക് തലവേദന 
 
സിജെപിയും അഭിജിത് ദീപ്‌കെയും മോദി ഭരണകൂടത്തിനു വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. യുവാക്കളെ അഭിസംബോധന ചെയ്യാൻ മോദി സർക്കാരിന് പേടിയാണെന്നാണ് സിജെപിയുടെ വിമർശനം. മോദി സർക്കാരിന് ആകട്ടെ ചോദ്യങ്ങൾക്കൊന്നും നേരാവിധം ഉത്തരം നൽകാനും സാധിക്കുന്നില്ല. Read Here:  'അച്ഛന്റെ മോൾ തന്നെ'; മോഹൻലാലിനെ പോലെ ബോക്‌സ്ഓഫീസിലും വിസ്മയയുടെ കൊലത്തൂക്ക്
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഭാവനാപരമായി കാര്യങ്ങൾ പറയുന്ന ആളാണ് മുഖ്യമന്ത്രി, അതിനെ നുണ എന്നും വിളിക്കാം: പിണറായി വിജയൻ