ഉത്തർപ്രദേശ് നിയമസഭാ തിരെഞ്ഞെടുപ്പ്: കോൺഗ്രസിനെ പ്രിയങ്ക ഗാന്ധി നയിച്ചേക്കും
2027-ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പ്രിയങ്ക ഗാന്ധി നയിച്ചേക്കുമെന്ന് സൂചന. തിരെഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കും പ്രചാരണ തന്ത്രങ്ങള്‍ക്കും നേതൃത്വം നല്‍കാനും നിര്‍ണായ റോളാണ് പ്രിയങ്ക വഹിക്കുന്നത്. അടുത്തയാഴ്ചയോടെ തുടങ്ങുന്ന ചര്‍ച്ചകളും പ്രിയങ്കയാകും നയിക്കുക.
ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെങ്കിലും, പാര്‍ട്ടി സംഘടനയില്‍ നടക്കുന്ന പുനഃസംഘടനയും ഉന്നതതല യോഗങ്ങളും ഇത് സംബന്ധിച്ച സൂചനകളാണ് നല്‍കുന്നത്. ന്യൂഡല്‍ഹിയില്‍ വെച്ച് ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി പ്രിയങ്ക ഗാന്ധി അടുത്തിടെ കൂടിക്കാഴ്ച നടത്തുകയും പാര്‍ട്ടിയുടെ ഒരുക്കങ്ങള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. പാര്‍ട്ടി പുനഃസംഘടന: സംസ്ഥാനത്തെ സംഘടനാ തലത്തിലെ മാറ്റങ്ങളും പുനഃസംഘടനയും പ്രിയങ്ക ഗാന്ധി നേരിട്ട് നിരീക്ഷിക്കുന്നുണ്ട്.
ഇന്‍ഡ്യ (INDIA) മുന്നണിയിലെ പ്രധാന പങ്കാളിയായ സമാജ്വാദി പാര്‍ട്ടിയുമായുള്ള (SP) സീറ്റ് വിഭജനവും സഖ്യ മാനേജ്മെന്റും സുഗമമാക്കുന്നതിനായി പ്രത്യേക കോ-ഓര്‍ഡിനേഷന്‍ സംവിധാനം രൂപീകരിക്കാന്‍ കോണ്‍ഗ്രസ് നീക്കമുണ്ട്.
2022-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് മുന്നില്‍ നിന്നത് പ്രിയങ്ക ഗാന്ധിയായിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഭരണത്തിന് തടയിടാനും പ്രതിപക്ഷ സഖ്യത്തെ ശക്തിപ്പെടുത്താനും പ്രിയങ്കയുടെ സജീവ പങ്കാളിത്തം വഴി സാധിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം.ALSO READ: 'ബിലോങ്ങിങ്: ജേർണി ഓഫ് ലവ്': ഓർമ്മക്കുറിപ്പാണ് രാഷ്ട്രീയ പുസ്തകമല്ലെന്ന് സോണിയ ഗാന്ധി
