മതപരിവര്‍ത്തനം നടത്തിയവര്‍ക്ക് പട്ടികജാതി പരിരക്ഷ ലഭിക്കില്ല: സുപ്രീംകോടതി
മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് പട്ടികജാതി പരിരക്ഷ ലഭിക്കില്ലെന്ന് സുപ്രീംകോടതി. ക്രിസ്തുമതം ഉള്‍പ്പെടെയുള്ള മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന ദളിതര്‍ക്ക് പട്ടികജാതി പദവി ലഭിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹിന്ദു, സിക്ക്, ബുദ്ധമതങ്ങളില്‍ പെടുന്നവര്‍ക്ക് മാത്രമേ പട്ടികജാതി വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന സംരക്ഷണം ലഭിക്കുകയുള്ളൂ എന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആന്ധ്രപ്രദേശ് ഹൈക്കോടതിയുടെ വിധി ശരി വെച്ച് കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ് വന്നത്.
ജാതി സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന കാരണത്താല്‍ പട്ടികജാതി സംരക്ഷണം ലഭിക്കില്ലെന്നും ഏതു മതമാണ് പിന്തുടരുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും സംരക്ഷണം എന്നും കോടതി പറഞ്ഞു. ആന്ധ്രപ്രദേശില്‍ മതം മാറിയ പാസ്റ്ററുടെ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്.