കേരളത്തിൽ അഭിമാന'മുണ്ട്', തമിഴ്‌നാട്ടിൽ ലുങ്കിമുണ്ട്: ജയറാം എളിമ സ്റ്റാറല്ല, ഇപ്പോൾ ക്ലെയിം സ്റ്റാറെന്ന് സോഷ്യൽ മീഡിയ
എയറിലാവുക എന്നത് ജയറാമിന് പുതുമയുള്ള കാര്യമല്ല. എവറെസ്റ്റ് കയറിയാലും താന്‍ ഏതെങ്കിലും മൊട്ടക്കുന്ന് കയറിയെന്ന ഭാവത്തില്‍ പറയാനുള്ള എളിമയായിരുന്നു ജയറാമിന്റെ വലിയ മുഖമുദ്ര. സലാം കശ്മീരിലെ ജയറാമിന്റെ വൈറലായ ട്രോള്‍ രംഗം ജീവിതത്തിലും പല തവണ താരം ആവര്‍ത്തിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ എളിമ സ്റ്റാറെന്ന വിശേഷണവും അത്തരത്തിലുള്ള ട്രോളുകളും നിരവധി തവണ താരത്തിനേല്‍ക്കേണ്ടി വന്നിട്ടുണ്ട്.
എന്നാലിപ്പോള്‍ വീണിടം വിഷ്ണുലോകമാക്കുന്ന ജയറാമിന്റെ പുതിയ സ്ട്രാറ്റര്‍ജിയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. തമിഴ്നാട്ടില്‍ പോയാല്‍ പച്ച തമിഴനും കേരളത്തിലെത്തിയാല്‍ തനി മലയാളിയുമാകാനുമുള്ള പ്രത്യേക സിദ്ധി താരത്തിനുണ്ട്. തമിഴ്നാട്ടിലെത്തിയാല്‍ താന്‍ ജനിച്ച്, ഓടികളിച്ച് വളര്‍ന്ന മണ്ണ് തമിഴ്നാടും തമിഴനുമെല്ലാമായി ജയറാം മാറും. കാലൊന്ന് മാറ്റി കേരളത്തിലെത്തിയാല്‍ മലയാളിയാകും. കര്‍ണാടകയില്‍ പോയാല്‍ ജയറാം കര്‍ണാടകക്കാരന്‍ ആയി മാറുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
Kumbakonam Out ???????? Perumbavoor In #Jayaram https://t.co/fLpLepkFTv
— D Company (@CharlieD2255) October 19, 2026
കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്നാട്ടിലും കേരളത്തിലുമായി ജയറാം നടത്തിയ പ്രതികരണങ്ങളാണ് ഇപ്പോള്‍ ട്രോളുകള്‍ക്കിടയാക്കിയിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് തമിഴ്നാട്ടില്‍ സംസാരിക്കവെ താന്‍ കുംഭകോണത്ത് ജനിച്ച് വളര്‍ന്നതാണെന്ന് ജയറാം പറഞ്ഞിരുന്നു.എന്നാല്‍ തൊട്ടടുത്ത ദിവസം കേരളത്തിലേക്കെത്തിയപ്പോള്‍ ചോറ്റാനിക്കര അമ്പലത്തെ പറ്റിയും ഇതേ കാര്യമാണ് ജയറാം ആവര്‍ത്തിച്ചത്. ഇതാണ് സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ക്ക് ഇടയാക്കിയിരിക്കുന്നത്.
അതേസമയം ജയറാമിന്റെ എളിമയും ഭവ്യതയുമെല്ലാമാണ് ഈ ട്രോളുകള്‍ക്ക് ശരിക്കും കാരണമെന്ന് ജയറാമിനെ അനുകൂലിക്കുന്നവര്‍ പറയുന്നു. ജയറാമിന്റെ അമ്മ തമിഴ് ബ്രാഹ്‌മണ സ്ത്രീയാണ്. അമ്മയുടെ വീട് കുംഭകോണമാണ്. അച്ഛന്‍ പാലക്കാട്ടുക്കാരന്‍, അവര്‍ പെരുമ്പാവൂരിലാണ് സെറ്റില്‍ ചെയ്തത്. ഇടയ്ക്ക് അമ്മയുടെ വീട്ടിലും നില്‍ക്കാമല്ലോ എന്നാണ് ജയറാമിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.
