1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. 'Tukde Tukde Gang' Shouldn't Teach Us How to Celebrate Diwali: Mumbai BJP Chief Ameet Satam

ദീപാവലി പരിസ്ഥിതി സൗഹൃദമായി ആഘോഷിച്ചുകൂടെയെന്ന് ദിയ മിർസ, വീഡിയോ നീക്കം ചെയ്യിപ്പിച്ച് ബിജെപി, തുക്ഡെ ഗ്യാങ്ങിലുള്ളവർ പഠിപ്പിക്കേണ്ട..

ബിഎംസിയുടെ വീഡിയോക്കെതിരെ പ്രതിഷേധം കടുത്തതോടെ കോര്‍പ്പറേഷന്‍ ഈ വീഡിയോ തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്ന് ഒഴിവാക്കി.

Dia Mirza BMC eco friendly Diwali video removed
ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പടക്കങ്ങള്‍ പരിസ്ഥിതി സൗഹാര്‍ദ്ദപരമാക്കികൊണ്ട് ഉത്തരവാദിതതോടെ ഉപയോഗിക്കു എന്ന സന്ദേശം നല്‍കുന്ന നടി ദിയ മിര്‍സയുടെ വീഡിയൊക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുംബൈ ബിജെപി ഘടകം. രാജ്യവിരുദ്ധ ശക്തികളും 'തുക്ഡെ തുക്ഡെ ഗാംഗില്‍' പെട്ടവരും ഹിന്ദുക്കള്‍ എങ്ങനെ ദീപാവലി ആഘോഷിക്കണമെന്ന് പഠിപ്പിക്കേണ്ടതില്ലെന്ന് മുംബൈ ബിജെപി അധ്യക്ഷന്‍ അമീത് സതം വ്യക്തമാക്കി.
 
മുംബൈ കോര്‍പ്പറേഷന്‍ (BMC) സംഘടിപ്പിച്ച പരിസ്ഥിതി സൗഹൃദ ദീപാവലി ബോധവല്‍ക്കരണ പ്രചാരണത്തില്‍ നിന്നാണ് നടി ദിയ മിര്‍സയുടെ വീഡിയോ ബി.ജെ.പിയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് നീക്കം ചെയ്തത്. ഇതിന് പിന്നാലെയാണ് അമീത് സതമിന്റെ പ്രതികരണം.
 
ഹിന്ദു ആഘോഷങ്ങള്‍ക്ക് 5000 വര്‍ഷത്തെ പാരമ്പര്യം ആരും പഠിപ്പിക്കേണ്ട 
 
 കഴിഞ്ഞ 5,000 വര്‍ഷങ്ങളായി ഭാരതത്തില്‍ ദീപാവലി ആഘോഷിക്കുന്നുണ്ട്, വരും ആയിരക്കണക്കിന് വര്‍ഷങ്ങളിലും അത് തുടരും.ഭാരതത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരും ചേര്‍ന്ന് ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഹിന്ദു ആഘോഷങ്ങള്‍ എങ്ങനെയായിരിക്കണമെന്ന് പഠിപ്പിക്കാന്‍ വരണ്ട. അമീത് സതം പറഞ്ഞു. ഭരണസമിതിയുമായി ആലോചിക്കാതെ  നടീനടന്മാരെ ഉള്‍പ്പെടുത്തി മുംബൈ കോര്‍പ്പറേഷന്‍ പ്രചാരണ വീഡിയോകള്‍ തയ്യാറാക്കിയതിനെയും അദ്ദേഹം ചോദ്യം ചെയ്തു.
 
 ദിയ മിര്‍സയുടെ വീഡിയോ നീക്കം ചെയ്തു 
 
വായു- ശബ്ദ മലിനീകരണം കുറയ്ക്കുന്നതിനായി എക്കോ ഫ്രണ്ട്ലി പടക്കങ്ങള്‍ ഉപയോഗിക്കു എന്ന നിര്‍ദേശമായിരുന്നു ദിയ മിര്‍സ വീഡിയോയിലൂടെ നല്‍കിയത്. ബിഎംസിയുടെ വീഡിയോക്കെതിരെ പ്രതിഷേധം കടുത്തതോടെ കോര്‍പ്പറേഷന്‍ ഈ വീഡിയോ തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്ന് ഒഴിവാക്കി. 
അതേസമയം, ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ, നടി മാധുരി ദീക്ഷിത് എന്നിവരുടെ സമാന പ്രചാരണ വീഡിയോകള്‍ ബി.എം.സിയുടെ പേജുകളില്‍ തുടര്‍ന്നു നിലനിര്‍ത്തിയിട്ടുണ്ട്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മഹാരാജാസ് കോളേജിലെ മന്ത്രിയ്‌ക്കെതിരായ പ്രതിഷേധം: യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്‌സണും സസ്‌പെൻഷൻ