1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Stray dogs die in three days

മൂന്ന് ദിവസത്തിനുള്ളില്‍ 300 തെരുവ് നായ്ക്കള്‍ ചത്തു; തെലങ്കാനയില്‍ ഒന്‍പതുപേര്‍ അറസ്റ്റില്‍

Stray dogs die in three days
മൂന്ന് ദിവസത്തിനുള്ളില്‍ 300 തെരുവ് നായ്ക്കളെ കൊന്ന് വിഷം കൊടുത്ത് കൊന്ന സംഭവത്തില്‍ തെലങ്കാനയില്‍ ഒന്‍പതുപേര്‍ അറസ്റ്റില്‍. തെലങ്കാനയിലെ ഹനംകൊണ്ടയിലാണ് സംഭവം. നായ്ക്കളെ കൊന്നതായി ആരോപിച്ച് ഒമ്പത് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
 
ജനുവരി 6 മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ ശ്യാംപേട്ട്, അരെപ്പള്ളി ഗ്രാമങ്ങളില്‍ 300 തെരുവ് നായ്ക്കളെ കൊന്നതായി മൃഗസംരക്ഷണ പ്രവര്‍ത്തകരായ അദുലാപുരം ഗൗതം, ഫര്‍സാന ബീഗം എന്നിവര്‍ ജനുവരി 9 ന് നല്‍കിയ പരാതിയില്‍ പറയുന്നു. സര്‍പഞ്ചുമാരും ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരും രണ്ട് വ്യക്തികളെ വാടകയ്ക്കെടുത്ത് നായ്ക്കളെ വിഷം കൊടുത്ത് കൊന്ന ശേഷം ഗ്രാമങ്ങളുടെ പ്രാന്തപ്രദേശത്ത് അവയുടെ ശവശരീരങ്ങള്‍ സംസ്‌കരിച്ചതായി പ്രവര്‍ത്തകര്‍ ആരോപിച്ചു.
 
പരാതിയുടെ അടിസ്ഥാനത്തില്‍, 1960 ലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമത്തിലെ പ്രസക്തമായ വകുപ്പുകളും മറ്റ് നിയമങ്ങളും പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
'പേടിപ്പിക്കാൻ നോക്കണ്ട, ഇങ്ങോട്ട് ഉള്ള ഭീഷണിയും വേണ്ട, നിനക്ക് താങ്ങാനാകില്ല'; അതിജീവിതയ്ക്കയച്ച രാഹുലിൻ്റെ ഭീഷണി സന്ദേശങ്ങൾ പുറത്ത്