1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. VD Satheesan no response on ED Raid

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഓടിയൊളിച്ച് മുഖ്യമന്ത്രി

ഇന്നലെ നടന്ന ഇഡി റെയ്ഡിനു ശേഷം ഒന്നിലേറെ തവണയാണ് മാധ്യമങ്ങൾ സതീശന്റെ പ്രതികരണത്തിനായി ശ്രമിച്ചത്

Cabinet Ministers, V D Satheesan, Kerala Politics, Kerala Elections
പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇഡി വേട്ടയിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി.സതീശൻ. ബിജെപി സർക്കാരിനെതിരെ രാജ്യത്തെ പ്രതിപക്ഷ നേതാക്കൾ ശക്തമായ വിമർശനം ഉന്നയിക്കുമ്പോഴും സതീശൻ മൗനം തുടരുകയാണ്. പിണറായിക്കെതിരായ ഇഡി വേട്ടയിൽ കേരളത്തിലെ കോൺഗ്രസിനും പങ്കുണ്ടെന്ന തരത്തിൽ നേരത്തെ വിമർശനം ഉയർന്നിരുന്നു. 
 
ഇന്നലെ നടന്ന ഇഡി റെയ്ഡിനു ശേഷം ഒന്നിലേറെ തവണയാണ് മാധ്യമങ്ങൾ സതീശന്റെ പ്രതികരണത്തിനായി ശ്രമിച്ചത്. എന്നാൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി തടിയൂരി. ഡൽഹിയിൽ വെച്ച് ഇന്നലെയും പെരുന്നാൾ ദിനം പാണക്കാട് തറവാട്ടിലെത്തിയപ്പോൾ ഇന്നും മാധ്യമങ്ങൾ സതീശന്റെ പ്രതികരണം തേടിയെങ്കിലും പ്രതികരിച്ചില്ല. 
 
പെരുന്നാൾ ദിനത്തിൽ പാണക്കാട് തറവാട്ടിലെത്തിയതിനെ കുറിച്ച് മാത്രം സംസാരിച്ച സതീശൻ മാധ്യമങ്ങൾ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിയതോടെ വേഗം കാറിലേക്കു കയറുകയായിരുന്നു. നേരത്തെ വാർത്താസമ്മേളനത്തിനിടയിലും മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് സതീശൻ ഒഴിഞ്ഞുമാറിയിട്ടുണ്ട്.
About Writer
WEBDUNIA