അനുബന്ധ വാര്‍ത്തകള്‍
- സവര്‍ക്കര്‍ പുരസ്കാരം ഏറ്റുവാങ്ങാന്‍ ശശി തരൂര്‍ എത്തില്ല
- പുടിന് നല്‍കിയ വിരുന്നില്‍ ശശി തരൂര്‍; കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി
- അദ്വാനിയുടെ രഥയാത്രയെ ന്യായീകരിച്ച് ശശിതരൂര്‍: തരൂര്‍ പറയുന്നത് സ്വന്തം അഭിപ്രായമാണെന്ന് കോണ്‍ഗ്രസ്
- ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം: ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി നിയമം കൊണ്ടുവരണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട് തരൂര്‍
- തിരിച്ചും തിരുവ ചുമത്തി അമേരിക്കയെ നേരിടണമെന്ന് ശശി തരൂര്‍ എംപി
തരൂര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചതായി സംഘാടകര്‍; സവര്‍ക്കര്‍ അവാര്‍ഡ് സ്വീകരിക്കില്ലെന്ന് ശശി തരൂര്‍
മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ അദ്ദേഹം ഇന്ന് കൊല്‍ക്കത്തയിലേക്ക് പോകുന്നുണ്ടെന്നും ഓഫീസ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയും തരൂര്‍ ഇക്കാര്യം വിശദീകരിച്ചിരുന്നു.
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂര്‍ വീര്‍ സവര്‍ക്കര്‍ അവാര്‍ഡ് സ്വീകരിക്കില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. തരൂരിനെയോ അദ്ദേഹത്തിന്റെ ഓഫീസിനെയോ അറിയിക്കാതെയാണ് അവാര്‍ഡ് പ്രഖ്യാപിച്ചതെന്ന് തരൂരിന്റെ ഓഫീസ് സ്ഥിരീകരിച്ചു. മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ അദ്ദേഹം ഇന്ന് കൊല്‍ക്കത്തയിലേക്ക് പോകുന്നുണ്ടെന്നും ഓഫീസ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയും തരൂര്‍ ഇക്കാര്യം വിശദീകരിച്ചിരുന്നു.
ശശി തരൂരിന് ആദ്യത്തെ സവര്‍ക്കര്‍ അവാര്‍ഡ് ലഭിക്കുമെന്ന് സംഘാടകരായ എച്ച്ആര്‍ഡിഎസ് ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ന്യൂഡല്‍ഹിയിലെ എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ന് നടക്കുന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അവാര്‍ഡ് സമ്മാനിക്കാനിരിക്കുകയായിരുന്നു. തരൂരിനൊപ്പം മറ്റ് അഞ്ച് വ്യക്തികളെയും അവാര്‍ഡിന് തിരഞ്ഞെടുത്തിരുന്നു. പൊതുസേവനത്തിലും സാമൂഹിക-രാഷ്ട്രീയ മേഖലകളിലും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വിവിധ മേഖലകളില്‍ നിന്നുള്ള വിശിഷ്ട വ്യക്തികള്‍ക്കുള്ളതാണ് ഇത്. ദേശീയ, അന്തര്‍ദേശീയ ഇടപെടലുകള്‍ക്കാണ് തരൂരിനെ തിരഞ്ഞെടുത്തതെന്ന് എച്ച്ആര്‍ഡിഎസ് ഇന്ത്യ പറഞ്ഞിരുന്നു.
തരൂര്‍ തന്റെ പങ്കാളിത്തം സ്ഥിരീകരിച്ചതായും സംഘാടകര്‍ അവകാശപ്പെട്ടു. തരൂര്‍ അവാര്‍ഡ് സ്വീകരിക്കുന്നതിനെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി ഇതിനകം തന്നെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അവാര്‍ഡ് സ്വീകരിക്കുന്നതിനെക്കുറിച്ച് തരൂര്‍ തങ്ങളുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പാര്‍ട്ടി പറഞ്ഞിരുന്നു.