അനുബന്ധ വാര്‍ത്തകള്‍
- അനുമതിയില്ലാതെ ലഡാക്കിലെയും കാശ്മീരിലെയും തന്ത്രപ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ചൈനീസ് യുവാവിനെ അറസ്റ്റുചെയ്തു
- പിഎഫ് നോമിനി: പങ്കാളിക്കും മാതാപിതാക്കള്‍ക്കും തുല്യ അവകാശങ്ങള്‍
- ഇൻഡിഗോ പ്രതിസന്ധിയിൽ നിക്ഷേപകർക്ക് നഷ്ടം 37,000 കോടി, ആറാം ദിവസവും ഓഹരിയിൽ ഇടിവ്
- പിഎഫിൽ മാതാപിതാക്കൾ നോമിനി, വിവാഹശേഷം അസാധുവാകുമെന്ന് സുപ്രീംകോടതി
- പുടിന് നല്കിയ വിരുന്നില്‍ ശശി തരൂര്‍; കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി
സവര്‍ക്കര്‍ പുരസ്കാരം ഏറ്റുവാങ്ങാന്‍ ശശി തരൂര്‍ എത്തില്ല
അതേസമയം വിവാദമായതോടെയാണ് തരൂര്‍ പുരസ്കാരം നിഷേധിച്ചതെന്നും വാര്‍ത്തകളുണ്ട്
സവര്‍ക്കര്‍ പുരസ്കാരം ഏറ്റുവാങ്ങില്ലെന്ന് ശശി തരൂര്‍ എംപിയുടെ ഓഫീസ്. തരൂരോ അദ്ദേഹത്തിന്റെ ഓഫിസോ അറിയാതെയാണ് ഇത്തരമൊരു പുരസ്കാരം പ്രഖ്യാപിച്ചതെന്നും അവാര്‍ഡ് ഏറ്റുവാങ്ങില്ലെന്നും എംപിയുടെ ഓഫീസ് സ്ഥിരീകരിച്ചതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ പ്രഥമ സവര്‍ക്കര്‍ പുരസ്കാരം ശശി തരൂരിന് നല്‍കുമെന്നായിരുന്നു സംഘാടകര്‍ പ്രഖ്യാപിച്ചത്.
അതേസമയം വിവാദമായതോടെയാണ് തരൂര്‍ പുരസ്കാരം നിഷേധിച്ചതെന്നും വാര്‍ത്തകളുണ്ട്. തരൂര്‍ ഈ പുരസ്കാരം സ്വീകരിക്കരുതെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ അടക്കം ആവശ്യപ്പെട്ടിരുന്നു.
ദേശീയ, ആഗോള തലങ്ങളിലെ ഇടപെടലുകളാലാണ് തരൂരിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തതെന്ന് എച്ച്ആര്‍ഡിഎസ് അറിയിച്ചു. തരൂര്‍ പരിപാടിയില്‍ എത്തുമെന്ന് ഉറപ്പു നല്‍കിയതായും സംഘാടകര്‍ പറഞ്ഞു.