സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 10 ഡിസംബര്‍ 2025 (19:21 IST)
മലപ്പുറം: തെന്നലയില്‍ കൊട്ടിക്കലാശം (തിരഞ്ഞെടുപ്പ് പ്രചാരണ സമാപനം) നടക്കുന്നതിനിടെ മാരകായുധങ്ങളുമായി എത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കാന്‍ ഒരുങ്ങി സിപിഎം പ്രവര്‍ത്തകര്‍. മരംമുറിക്കല്‍ യന്ത്രം പ്രവര്‍ത്തിപ്പിച്ചായിരുന്നു അവരുടെ ആഘോഷങ്ങള്‍. കുട്ടികളുള്‍പ്പെടെ പലരും കൊട്ടിക്കലാശത്തിനായി എത്തിയിരുന്നു. സമാപനം കൂടുതല്‍ ശക്തമാക്കാനാണ് യന്ത്രം പ്രവര്‍ത്തിപ്പിച്ചതെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ ആദ്യം പറഞ്ഞു.
അവിടെയുണ്ടായിരുന്ന മുതിര്‍ന്ന നേതാക്കള്‍ പോലും ഇത് തടഞ്ഞില്ല. അവിടെയുണ്ടായിരുന്ന ആളുകള്‍ക്ക് കഷ്ടിച്ചാണ് രക്ഷപ്പെടാന്‍ കഴിഞ്ഞത്. തിരൂരങ്ങാടി പോലീസില്‍ ഉടന്‍ പരാതി നല്‍കുമെന്ന് സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ സമാപനം കാണാന്‍ നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്.