അനുബന്ധ വാര്‍ത്തകള്‍
- പഠനം ഉച്ചവരെ: ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾ നാളെ തുറക്കും
- സ്കൂൾ പരീക്ഷാ തിയതികളിൽ മാറ്റമില്ല: സംസ്ഥാനത്തെ അങ്കണവാടികൾ തിങ്കളാഴ്ച്ച മുതൽ
- ഹിജാബ് വിവാദം: വിധി വരുന്നത് വരെ കോളേജുകളിൽ മതപരമായ വേഷം ധരിക്കരുതെന്ന് ഇടക്കാല ഉത്തരവ്
- ഹിജാബ് വിവാദം: കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ന് വാദം കേള്‍ക്കും
- ഹിജാബ് യൂണിഫോമിന്റെ ഭാഗമല്ല, ആചാരങ്ങൾ സ്കൂളിലല്ല പാലിക്കേണ്ടത്, അടുത്ത അധ്യയനം മുതൽ ഡ്രസ് കോഡ് കർശനമാക്കുമെന്ന് മധ്യപ്രദേശ് മന്ത്രി
രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരേ ഡ്രസ് കോഡ് വേണം: സുപ്രീം കോടതിയിൽ ഹർജി
ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങളിലും ഒരേ ഡ്രസ് കോഡ് വേണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാത്‌പര്യ ഹർജി.വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകര്‍ക്കും ഡ്രസ് കോഡ് വേണം. സമത്വവും സാഹോദര്യവും ദേശീയോദ്ഗ്രഥനവും ഉറപ്പുവരുത്താനാണ് ഇതെന്നാണ് ഹർജിയിൽ പറയുന്നത്.
കേന്ദ്ര, സംസ്ഥാനസർക്കാരുകൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും ഇക്കാര്യമാവശ്യപ്പെട്ട് സുപ്രീംകോടതി നിർദേശം നൽകണം എന്നാണ് ഹർജിയിലെ ആവശ്യം. അതേസമയം ഹിജാബ് വിവാദത്തിൽ ഇതുവരെ വാദം കേൾക്കാൻ സുപ്രീം കോടതി തയ്യാറായിട്ടില്ല. കേസ് നിലവിൽ ഹൈക്കോടതിയുടെ പരിധിയിലാണ്.
അടുത്ത ലേഖനം