ഹിജാബ് യൂണിഫോമിന്റെ ഭാഗമല്ല, ആചാരങ്ങൾ സ്കൂളിലല്ല പാലിക്കേണ്ടത്, അടുത്ത അധ്യ‌യനം മുതൽ ഡ്രസ് കോഡ് കർശനമാക്കുമെന്ന് മധ്യപ്രദേശ് മന്ത്രി

അഭിറാം മനോഹർ| Last Modified ബുധന്‍, 9 ഫെബ്രുവരി 2022 (19:35 IST)
കർണാടകയ്ക്ക് പിന്നാലെ സ്കൂളുകളിലെ ഹിജാബ് വിവാദം മധ്യപ്രദേശിലേക്കും. സ്കൂളുകളിലെ ഹിജാബ് നിരോധനത്തെ പിന്തുണച്ച് മധ്യപ്രദേശ് സ്കൂൾ വിദ്യഭ്യാസ മന്ത്രി ഇന്ദർ സിംഗ് പർമർ രംഗത്തെത്തി.

ഹിജാബ് സ്കൂൾ യൂണിഫോമിന്റെ ഭാഗമല്ല, അതിനാലാണ് സ്കൂളുകളിൽ അത് ധരിക്കുന്നത് നിരോധിക്കുന്നത്. സ്കൂളുകളിലല്ല, വീടുകളിലാണ് ആചാരം പാലിക്കേണ്ടത്. സ്കൂളുകളിൽ ഡ്രസ് കോഡ് കർശനമാക്കാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

കർണാടകയ്ക്ക് പിന്നാലെ മധ്യപ്രദേശിലും സ്കൂളുകളിൽ ഹിജാബ് ധരിക്കുന്നത് നിരോധിക്കുമോ എന്ന ചോദ്യത്തിന് ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും അടുത്ത അധ്യയന വർഷം മുതൽ ഡ്രസ് കോഡ് കർശനമായി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബിജെപി സ്കൂളുകളിൽ പോലും ഭിന്നിപ്പിന്റെ സ്വരമാണ് ഉയർത്തുന്നതെന്ന് കോൺഗ്രസ് വക്താവ് അബ്ബാസ് ഹാഫിസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :