ഹിജാബ് വിവാദം: കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ന് വാദം കേള്‍ക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 10 ഫെബ്രുവരി 2022 (09:42 IST)
ഹിജാബ് വിവാദത്തില്‍ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ന് വാദം കേള്‍ക്കും. ഇതിനായി മൂന്ന് ജഡ്ജിമാരടങ്ങുന്ന വിശാല ബെഞ്ച് കര്‍ണാടക ചീഫ് ജസ്റ്റിസ് രൂപീകരിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് പരിഗണിക്കുന്നത്. ബെംഗളൂരു സിറ്റിയില്‍ കര്‍ണാടക പൊലീസ് രണ്ടാഴ്ചത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സമീപമാണ് നിയന്ത്രണം. അതേസമയം ഹിജാബ് യൂണിഫോമിന്റെ ഭാഗമല്ലെന്ന് മധ്യപ്രദേശ്, പുതുച്ചേരി സര്‍ക്കാരുകള്‍ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :