1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Schools reopening monday in kerala

പഠനം ഉച്ചവരെ: ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾ നാളെ തുറക്കും

കേരളം
സംസ്ഥാനത്തെ ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ തിങ്കളാഴ്‌ച്ച പുനരാരംഭിക്കും. ഉച്ച വരെയാണ് ക്ലാസ്.
 
അങ്കണവാടികൾ, ക്രഷുകൾ, കിന്റർഗാർട്ടനുകൾ എന്നിവയും തിങ്കളാഴ്ച തുറക്കും. രോഗവ്യാപനത്തോത് അവലോകനം ചെയ്‌തുള്ള ചർച്ചകൾക്ക് ശേഷം മാത്രമെ ക്ലാസുകൾ വൈകുന്നേരം വരെ നീട്ടുകയുള്ളുവെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
 
ഈ മാസം അവസാനത്തോടെ ക്ലാസുകൾ വൈകുന്നേരം വരെയാക്കാനാകുമെന്നാണ് കഴിഞ്ഞയാഴ്‌ച്ച നടത്തിയ കോവിഡ് അവലോകന യോഗം വിലയിരുത്തിയത്. കഴിഞ്ഞതവണ സ്കൂൾ തുറന്നപ്പോൾ ഇറക്കിയ മാർഗരേഖ പ്രകാരമാകും ഇത്തവണയും പ്രവർത്തനം.
 
10, 11, 12 ക്ലാസുകൾ കഴിഞ്ഞ തിങ്കളാഴ്ച പുനരാരംഭിച്ചിരുന്നു. ബാച്ച് തിരിഞ്ഞ് വൈകുന്നേരംവരെയാണ് ഈ ക്ലാസുകൾ നടക്കുന്നത്. പാഠഭാഗം തീർക്കാനായി അധിക ക്ലാസ് നൽകാനും നിർദേശിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
ഇടുക്കി ജില്ലയില്‍ വിനോദ സഞ്ചാരികളുടെ അനുമതി കൂടാതെയുള്ള ഓഫ് റോഡ് ട്രക്കിംഗ് നിരോധിച്ചു