മതം മാറിയവര്‍ക്ക് സംവരണം വേണം; ഹൈക്കോടതി വിധിയ്‌ക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
മതം മാറിയവര്‍ക്ക് സംവരണം വേണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. ഹൈക്കോടതി വിധിയ്‌ക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. മതം മാറിയവര്‍ക്ക് പിന്നോക്ക സംവരണത്തിന്റെ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടാവില്ലെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
നിലവില്‍ സംവരണ ആനുകൂല്യം ലഭിക്കുന്നവര്‍ക്ക് മതപരിവര്‍ത്തനത്തിന്റെ പേരില്‍ അത് നിഷേധിക്കുവാന്‍ പാടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. കഴിഞ്ഞ മാസമാണ് ഹൈക്കോടതി വിധി വന്നത്. ഹിന്ദുമതത്തില്‍ ജനിച്ച ഇസ്ലാം മതം സ്വീകരിച്ച വ്യക്തിക്ക് മുസ്ലിമാണെന്ന് മാത്രമേ അവകാശപ്പെടാന്‍ ആകുമെന്നും പിന്നാക്ക സംവരണ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടാകില്ലെന്ന് ഹൈക്കോടതി വിധിച്ചിരുന്നു.