1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Trump administration has launched H1b PERM visa fraud Investigation

എച്ച് 1 ബി വിസ തട്ടിപ്പ്, അമേരിക്കയുടെ കണ്ണില്‍ കുടുങ്ങി കോഗ്‌നിസന്റും, അന്വേഷണം പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം

VISA Policy,US Visa, Indian Applicants, India- USA, വിസ പോളിസി, യുഎസ് വിസ, ഇന്ത്യ- യുഎസ്, ഇന്ത്യൻ അപേക്ഷകർ
എച്ച് 1 ബി, PERM തൊഴില്‍ വിസകളിലെ തട്ടിപ്പുകള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം.  പ്രമുഖ ഐടി കമ്പനിയായ കോഗ്‌നിസെന്റിനെതിരെ വിസ ചട്ടങ്ങള്‍ ലംഘിച്ചെന്ന പരാതി ഉയര്‍ന്നുവന്നിട്ടുണ്ട്. വിദേശ ജീവനക്കാര്‍ക്ക് താല്‍ക്കാലിക തൊഴില്‍ അനുമതി നല്‍കുന്ന എച്ച്-1ബി (H-1B) വിസ, സ്ഥിരതാമസത്തിനുള്ള പെര്‍ം (PERM) വിസ എന്നിവയില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യുഎസ് ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് (തൊഴില്‍ വകുപ്പ്) കടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നത്. 
 
വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് ചില വന്‍കിട കമ്പനികളെ കുറിച്ചിട്ടുള്ള വിവരങ്ങള്‍ ലഭിച്ചതായി യുഎസ് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആന്റണി ഡി എസ്‌പോസിറ്റോ വ്യക്തമാക്കി. കോഗ്‌നിസെന്റിന്റെ പേര് അദ്ദേഹം എടുത്തുപറഞ്ഞു. എന്നാല്‍ കമ്പനി തെറ്റ് ചെയ്തതായുള്ള ആരോപണങ്ങളൊന്നും അദ്ദേഹം ഉന്നയിച്ചില്ല. വിസ തട്ടിപ്പുകള്‍ക്ക് രാജ്യാന്തര ക്രിമിനല്‍ സംഘങ്ങളുമായും കാര്‍ട്ടലുകളുമായും ബന്ധമുള്ളതായി ആന്റണി ചൂണ്ടിക്കാട്ടി. ഇത് അമേരിക്കക്കാരുടെ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും ആന്റണി പറഞ്ഞു.
 
എച്ച് 1 ബി വിസ നല്‍കിയാണ് തൊഴിലുടമകള്‍ വിദഗ്ധരായ വിദേശ പ്രൊഫഷണലുകളെ അമേരിക്കയില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്നത്. എച്ച് 1 ബി വിസകളിലെ 50-70 ശതമാനവും ടെക്‌നോളജി മേഖലകളിലാണ്. എച്ച് 1 ബി വിസയ്ക്കായി അപേക്ഷിക്കുമ്പോള്‍ തൊഴിലുടമകള്‍ 100,000 ഡോളര്‍ ഫീസ് നല്‍കണമെന്ന ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ് കഴിഞ്ഞ മാസം കോടതി റദ്ദാക്കിയിരുന്നു. അതേസമയം നിലവില്‍ അമേരിക്കന്‍ എച്ച്-1ബി വിസ പ്രോഗ്രാമിന്റെ 70 ശതമാനത്തിലധികം ഗുണഭോക്താക്കളും ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളാണ്. പുതിയ അന്വേഷണം ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യന്‍ ഐടി പ്രഫഷണലുകളെയാകും.ALSO READ: H1B Visa: ഇന്ത്യക്കാർക്ക് ഇടുത്തീയായ ട്രംപിൻ്റെ പരിഷ്കാരം ഇന്ന് മുതൽ, എച്ച് 1 ബി വിസ ഫീസ് വർധന പ്രാബല്യത്തിൽ
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക