അനുബന്ധ വാര്‍ത്തകള്‍
- അസാധാരണം!, തമിഴ്നാട്ടിൽ ഗോവധം നിരോധിച്ച് മദ്രാസ് ഹൈക്കോടതി ഉത്തരവ്, ഉടൻ നടപ്പിലാക്കാൻ നിർദേശം
- ഖമനേയുടെ സംസ്കാര ചടങ്ങുകള്‍ക്ക് കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ച് ഇറാന്
- യൂറോപ്പിലെ ഉഷ്ണതരംഗം; ഇന്ത്യക്ക് മുന്നറിയിപ്പ്
- പെട്രോളിനും ഡീസലിനും വിലകുറച്ച് നയാര എനര്‍ജി; കുറയ്ക്കാതെ പൊതുമേഖല എണ്ണ കമ്പനികള്‍
- Ketan Agarwal Death Case: ഫോൺ എപ്പോഴും ബിസി; കേതൻ വീട്ടുകാരോടു ചോദിച്ചു, 'അവളുടെ പശ്ചാത്തലം അന്വേഷിച്ചോ?'
മദ്രാസ് ഹൈക്കോടതി എല്ലാ പരിധികളും ലംഘിച്ചു, ഗോവധ നിരോധനത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജിയുമായി ടിവികെ
ബക്രീദ് ദിനത്തിലടക്കം സംസ്ഥാനത്ത് പശുക്കളെ അറുക്കുന്നത് പൂര്‍ണ്ണമായി നിരോധിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് തമിഴ്നാട് സര്‍ക്കാര്‍. കോയമ്പത്തൂരിലെ പൊതുസ്ഥലങ്ങളില്‍ ബക്രീദ് പ്രമാണിച്ച് പശുക്കളെ അറുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു മക്കള്‍ കക്ഷി ജനറല്‍ സെക്രട്ടറി കെ സൂര്യ പ്രശാന്ത് നല്കിയ പൊതുതാല്പര്യ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് മെയ് 27ന് ഉത്തരവിട്ടത്.
പൊതുസ്ഥലങ്ങളിലെ അറവ് തടയുന്നതിന് പകരം സംസ്ഥാനത്തുടനീളം അംഗീകൃത കശാപ്പുശാലകളില്‍ പോലും പശുവിനെ അറുക്കരുതെന്ന ഉത്തരവാണ് കോടതി പ്രഖ്യാപിച്ചത്. ഹര്ജിക്കാരന് പോലും ആവശ്യപ്പെടാത്ത കാര്യമാണ് മദ്രാസ് ഹൈക്കോടതി വിധിയില്‍ വന്നതെന്നും ഈ ഉത്തരവ് സംസ്ഥാനത്തെ നിലവിലെ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചൂണ്ടികാണിച്ചാണ് ടിവികെയുടെ ഹര്‍ജി.
നിലവിലുള്ള നിയമങ്ങള്‍ നടപ്പിലാക്കാനും പൊതുസ്ഥലങ്ങളിലെ കശാപ്പ് തടയാനും മാത്രമെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നുള്ളു. തമിഴ്നാട് മൃഗസംരക്ഷണ നിയമപ്രകാരം 10 വയസ്സിന് മുകളില്‍ പ്രായമായതും പ്രജനനത്തിന് അനുയോജ്യവുമല്ലാത്ത പശുക്കളെ കൃത്യമായ സര്‍ട്ടിഫിക്കറ്റുകളോട് കൂടെ അറുക്കാന്‍ അനുമതിയുണ്ട്. നിലവിലുള്ള ഈ നിയമങ്ങള്‍ക്കെല്ലാം വിരുദ്ധമാണ് ഹൈക്കോടതി വിധിയെന്നും അതിനാല്‍ അടിയന്തിര സ്റ്റേ അനുവദിക്കുകയും ഹൈക്കോടതി ഉത്തരവ് റദ്ദാക്കുകയും ചെയ്യണമെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.