1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. PM Modi assures strict action against NEET culprits

ചോദ്യപേപ്പർ ചോർത്തിയവരെ ജയിൽ അടയ്ക്കും, വിദ്യാർഥികളുടെ ഭാവി സുരക്ഷിതമെന്ന് നരേന്ദ്രമോദി

PM Modi in parliament before monsoon session
നീറ്റ് പരീക്ഷയില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയവരെ ജയിലില്‍ അടയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്‍ഡിഎ പാര്‍ലമെന്ററി യോഗത്തിലാണ് മോദിയുടെ പരാമര്‍ശം. വിദ്യാര്‍ഥികളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനും പരീക്ഷകളില്‍ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു.
 
 പരീക്ഷയിലെ ക്രമക്കേടിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സീകരിക്കും. വിദ്യാര്‍ഥികളുടെ ഭാവിയെ തകര്‍ക്കുന്നതൊന്നും സര്‍ക്കാര്‍ അനുവദിക്കില്ല. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ക്ക് ഉത്തരവാദികളായവര്‍ക്ക് കഠിനമായ ശിക്ഷ നല്‍കും, അവരെ ജയില്‍ അടയ്ക്കുമെന്നും മോദി പറഞ്ഞു.
 
അതേസമയം ജന്തര്‍ മന്തറില്‍ നേരിട്ടെത്തി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് സിജെപി ആവശ്യപ്പെട്ടു. നേരത്തെ കേന്ദ്രമന്ത്രി ജെ പി നഡ്ഡയുമായി സിജെപി പ്രവര്‍ത്തകര്‍ ചര്‍ച്ച നടത്തിയിരുന്നു.എന്നാല്‍ സിജെപി മുന്‍പോട്ട് വെച്ച 3 ആവശ്യങ്ങളെ പറ്റി പിന്നീട് കാര്യമായ മുന്നേറ്റമൊന്നും ഉണ്ടായിരുന്നില്ല. ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരത്തില്‍ പിന്മാറില്ലെന്ന നിലപാടിലാണ് സിജെപി നേതാക്കള്‍.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
എൽഡിഎഫ് പ്രമേയം പാസായി; പാലാ നഗരസഭയിൽ യുഡിഎഫ് തമ്മിലടിയിൽ ദിയ ബിനു പുറത്ത്