അനുബന്ധ വാര്‍ത്തകള്‍
- ഒഡീഷയിലുണ്ടായത് ദശാബ്ദത്തിലെ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമെന്ന് റെയില്‍വേ മന്ത്രാലയം; മരണപ്പെട്ടവരുടെ കുടുംബത്തിന് 10ലക്ഷം ധനസഹായം പ്രഖ്യാപിച്ചു
- ഒഡീഷ ട്രെയിന്‍ ദുരന്തം: അഞ്ചുട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു
- Odisha Train Accident: ' അപകടം നടക്കുന്ന സമയത്ത് ഉറങ്ങുകയായിരുന്നു, കണ്ണ് കുറന്ന് നോക്കുമ്പോള്‍ 10-15 പേര്‍ എന്റെ മുകളില്‍ കിടക്കുന്നു'; ട്രെയിന്‍ യാത്രക്കാരന്റെ വാക്കുകള്‍
- Odisha Train Accident: അപകടം നടന്ന ട്രെയിനുകളുടെ ബോഗികളില്‍ ഇപ്പോഴും യാത്രക്കാര്‍ കുടുങ്ങി കിടക്കുന്നു; ആശങ്ക
- Odisha Train Accident: അതിവേഗത്തില്‍ വന്ന ട്രെയിന്‍ പാളം തെറ്റിയ ബോഗികള്‍ക്ക് മേല്‍ കുതിച്ചു കയറി; ഒഡിഷ ട്രെയിന്‍ ദുരന്തം സംഭവിച്ചത് ഇങ്ങനെ
ഒഡിഷയിലെ ട്രെയിന്‍ ദുരന്തത്തില്‍ മരണം 288, ഗുരുതര ചികിത്സയിലുള്ളത് 56 പേര്‍
ഒഡിഷയിലെ ട്രെയിന്‍ ദുരന്തത്തില്‍ മരണം 288 ആയി. ഗുരുതര ചികിത്സയിലുള്ളത് 56 പേരാണ്. 747 പേര്‍ അപകടത്തില്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് അപകടം നടന്നത്. ഷാലിമാര്‍ -ചെന്നൈ കോറൊമണ്ഡല്‍ എക്‌സ്പ്രസിന്റെ 10 -12 കോച്ചുകള്‍ പാളം തെറ്റി മറിയുകയായിരുന്നു.
പിന്നാലെ വന്ന ബംഗളൂരു -ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റിയ ബോഗികള്‍ക്ക് മുകളിലൂടെ കയറി. തൊട്ടടുത്ത പാളത്തിലൂടെ വന്ന ചരക്കു ട്രെയിന്‍ ഈ ബോഗികളില്‍ ഇടിക്കുകയുമായിരുന്നു. ഇതാണ് വന്‍ ദുരന്തത്തിന് ഇടവെച്ചത്.