ഒഡീഷയിലുണ്ടായത് ദശാബ്ദത്തിലെ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമെന്ന് റെയില്‍വേ മന്ത്രാലയം; മരണപ്പെട്ടവരുടെ കുടുംബത്തിന് 10ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 3 ജൂണ്‍ 2023 (13:32 IST)
ഒഡീഷയിലുണ്ടായത് പത്തുവര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ട്രെയിന്‍ അപകടമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. സിഗ്നനല്‍ സംവിധാനം പാളിയതിനാല്‍ രണ്ടാമത്തെ ട്രെയിനിന് മുന്നറിയിപ്പ് നല്‍കാന്‍ സാധിച്ചില്ല. അതേസമയം ട്രെയിനില്‍ എത്രപേരുണ്ടായിരുന്നതെന്നടക്കമുള്ള കൃത്യമായ കണക്കുകള്‍ വന്നിട്ടില്ല.

അതേസമയം അപകട സ്ഥലം റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് സന്ദര്‍ശിച്ചു. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ പത്തുലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :