ഒഡീഷ ട്രെയിന്‍ ദുരന്തം: അഞ്ചുട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 3 ജൂണ്‍ 2023 (13:10 IST)
ഒഡീഷ ട്രെയിന്‍ ദുരന്തത്തെ തുടര്‍ന്ന് അഞ്ചുട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു. കേരളത്തില്‍ നിന്ന് ഇന്ന് പുറപ്പെടേണ്ട തിരുവനന്തപുരം സെന്‍ട്രല്‍ ഷാലിമാര്‍ ദ്വൈവാര എക്‌സ്പ്രസ് റദ്ദാക്കിയിട്ടുണ്ട്. അതേസമയം ജൂണ്‍ ഒന്നിന് തിരിച്ച സില്‍ച്ചര്‍-തിരുവനന്തപുരം , ദിബ്രുഗഡ്- കന്യാകുമാരി, വിവേക് എക്‌സ്പ്രസ് ട്രെയിനുകളും വഴി തിരിച്ചുവിട്ടിട്ടുണ്ട്.

അതേസമയം ഒഡീഷയിലുണ്ടായത് പത്തുവര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ട്രെയിന്‍ അപകടമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. സിഗ്നനല്‍ സംവിധാനം പാളിയതിനാല്‍ രണ്ടാമത്തെ ട്രെയിനിന് മുന്നറിയിപ്പ് നല്‍കാന്‍ സാധിച്ചില്ല. അതേസമയം ട്രെയിനില്‍ എത്രപേരുണ്ടായിരുന്നതെന്നടക്കമുള്ള കൃത്യമായ കണക്കുകള്‍ വന്നിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :