എ കെ ജെ അയ്യര്‍|
Last Modified ശനി, 3 ജൂണ്‍ 2023 (16:59 IST)
പാലക്കാട്: സ്വകാര്യ ബസിൽ മുതിർന്ന പൗരന് സീറ്റു നൽകാതിരുന്നത് ചോദ്യം ചെയ്തപ്പോൾ ബസ്സിൽ നിന്ന് ഇറക്കിവിട്ട കണ്ടക്ടർക്ക് പതിനായിരം രൂപ പിഴയും ഒരാഴ്ചത്തെ പ്രത്യേക പരിശീലന ശിക്ഷയും വിധിച്ചു. ഗുരുവായൂർ - മണ്ണാർക്കാട് റൂട്ടിലെ പുണ്യാളൻ എന്ന സ്വകാര്യ ബസിലെ കണ്ടക്ടറായ ഒറ്റപ്പാലം സ്വദേശി വി.കെ.മുഹമ്മദ് ഷിബിലിക്കാണ് പാലക്കാട് ആർ.ടി.ഒ ടി.എം.ജേഴ്‌സൺ ആണ് ശിക്ഷ വിധിച്ചത്.
ചാലിശ്ശേരി സ്വദേശി മൊയ്തുണ്ണിയെയാണ് ബസ്സിൽ നിന്ന് കണ്ടക്ടർ ഇറക്കിവിട്ടത്. മൊയ്തുണ്ണിയുടെ പരാതി ലഭിച്ചു ഒരു മണിക്കൂറിനുള്ളിലാണ് പിഴ അടയ്ക്കാൻ ശിക്ഷ വിധിച്ചത്. എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആന്റ് റിസേർച്ചിലാണ് ഒരാഴ്ചത്തെ പരിശീലനത്തിന് ശിക്ഷയായി വിധിച്ചത്.