മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ല: ഉറച്ച നിലപാടുമായി വിജയ് സര്‍ക്കാര്‍
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന് വിജയ് സര്‍ക്കാര്‍. തമിഴ്‌നാട്ടില്‍ ആദ്യ നയപ്രഖ്യാപനത്തിലാണ് വിജയ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. തമിഴ്‌നാടിന്റെ കൂടി ചുമതലയുള്ള കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ആണ് വ്യാഴാഴ്ച നിയമസഭയില്‍ നയ പ്രഖ്യാപന പ്രസംഗം വായിച്ചത്.
കൂടാതെ തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളുടെ ജനങ്ങളുടെ ജീവനാഡിയായ അണക്കെട്ടില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും ജലനിരപ്പ് ഉയര്‍ത്തുന്നതിനും നടപടികള്‍ കൈക്കൊള്ളുമെന്നും നയ പ്രഖ്യാപനത്തില്‍ അദ്ദേഹം പറഞ്ഞു. അതേസമയം കാവേരി നദിയില്‍ മേക്കേതാട്ടു അണക്കെട്ട് നിര്‍മ്മിക്കാനുള്ള കര്‍ണാടകത്തിന്റെ നീക്കവും ചെറുക്കുമെന്നും നയ പ്രഖ്യാപനത്തില്‍ വ്യക്തമാക്കി.
ഈ വിഷയങ്ങളില്‍ തമിഴ്‌നാട്ടിലെ മുന്‍ സര്‍ക്കാരുകളുടെ നിലപാട് തന്നെയാണ് ടിവികെയുടെതെന്ന് വ്യക്തമാക്കുന്നതാണ് നയപ്രഖ്യാപനം.