Mullaperiyar Dam Water Level: മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറക്കും; അറിയേണ്ടതെല്ലാം

വെള്ളിയാഴ്ച നാലുമണിവരെ ഡാമിലെ ജലനിരപ്പ് 135.25 അടിയാണ്

Mullaperiyar Dam, Mullaperiyar Dam Water Level Updates, Water level in Mullaperiyar, മുല്ലപ്പെരിയാര്‍ ഡാം ജലനിരപ്പ്, മുല്ലപ്പെരിയാറിലെ ജലനിരപ്പ്, മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നു, മുല്ലപ്പെരിയാര്‍ ജലനിരപ്പ് വാര്‍ത്ത
Idukki| രേണുക വേണു| Last Modified ശനി, 28 ജൂണ്‍ 2025 (09:26 IST)
Mullaperiyar Dam

Water Level: വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് 136 അടിയിലേക്ക് എത്തിയാല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു വെള്ളം പുറത്തേക്ക് ഒഴുക്കും.

വെള്ളിയാഴ്ച നാലുമണിവരെ ഡാമിലെ ജലനിരപ്പ് 135.25 അടിയാണ്. ജലനിരപ്പ് 136 അടിയിലേക്ക് എത്തിയാല്‍ ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്‌നാട് ജലസേചന വകുപ്പ് കേരളത്തെ അറിയിച്ചു. ഡാം തുറക്കുന്നതിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങള്‍ ഇടുക്കി ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കുകയാണെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.

പെരിയാര്‍, മഞ്ജുമല, ഉപ്പുതുറ, ഏലപ്പാറ, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ ആനവിലാസം, ഉടുമ്പഞ്ചോല എന്നിവിടങ്ങളില്‍ നിന്ന് 883 കുടുംബങ്ങളിലെ 3220 പേരെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റുകയാണ്.
ഇവര്‍ക്കായി ഇരുപതിലധികം ക്യാംപുകള്‍ ജില്ലാ ഭരണകൂടം സജ്ജീകരിച്ചിട്ടുണ്ട്.

ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ പകല്‍ സമയത്ത് മാത്രമേ ആകാവൂ എന്ന് തമിഴ്‌നാടിനോട് അഭ്യര്‍ത്ഥിച്ചതായി ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ജില്ലാ ഭരണകൂടം തയ്യാറാണ്. പൊലീസ് അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അഭ്യര്‍ഥിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :