Mullaperiyar Dam: ജലനിരപ്പ് 136.15 അടി, മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ തുറന്നു (Live Updates)

Mullaperiyar Dam: ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാല്‍ വലിയ രീതിയില്‍ വെള്ളം പുറത്തേക്ക് ഒഴുക്കില്ല

Mullaperiyar Dam Opening Live, Mullaperiyar Dam, Mullaperiyar Dam Water Level Updates, Water level in Mullaperiyar, മുല്ലപ്പെരിയാര്‍ ഡാം ജലനിരപ്പ്, മുല്ലപ്പെരിയാറിലെ ജലനിരപ്പ്, മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നു, മുല്ലപ്പെരിയാര്‍ ജലനിരപ്പ് വാര്‍ത്ത
Idukki| രേണുക വേണു| Last Updated: ഞായര്‍, 29 ജൂണ്‍ 2025 (12:22 IST)
Mullaperiyar Dam

Mullaperiyar Dam:
മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്പിൽവേ ഷട്ടറുകൾ തുറന്നു. ജലനിരപ്പ് 136.15 അടിയിലെത്തിയതോടെയാണ് ഷട്ടറുകൾ തുറന്നത്. 13 ഷട്ടറുകൾ 10 സെ മീ വീതമാണ് ഉയർത്തിയത്. സെക്കൻഡിൽ 250 ക്യൂസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാല്‍ വലിയ രീതിയില്‍ വെള്ളം പുറത്തേക്ക് ഒഴുക്കില്ല. പെരിയാര്‍ നദിയില്‍ അപകടകരമായ തോതില്‍ ജലം ഉയരാന്‍ സാധ്യതയില്ലെങ്കിലും പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്ന ആളുകള്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

മുല്ലപ്പെരിയാര്‍ തുറക്കുന്ന സാഹചര്യത്തില്‍ പെരിയാര്‍, മഞ്ജുമല, ഉപ്പുതുറ, ഏലപ്പാറ, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ ആനവിലാസം, ഉടുമ്പഞ്ചോല എന്നിവിടങ്ങളില്‍ നിന്ന് 883 കുടുംബങ്ങളിലെ 3220 പേരെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നേരത്തെ അറിയിച്ചിരുന്നു. ഇവര്‍ക്കായി ഇരുപതിലധികം ക്യാംപുകള്‍ ജില്ലാ ഭരണകൂടം സജ്ജീകരിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :