1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Neeraj Chopra Silver

ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോ ഫൈനല്‍: ഒരു സെന്റീമീറ്റര്‍ വ്യത്യാസത്തില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം നഷ്ടമായി

Neeraj Chopra
ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോ ഫൈനലില്‍ ഒരു സെന്റീമീറ്റര്‍ വ്യത്യാസത്തില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം നഷ്ടമായി. 87.87 മീറ്റര്‍ ദൂരം ഏറിഞ്ഞ മുന്‍ ലോകചാംപ്യന്‍ ഗ്രനഡയുടെ ആന്‍ഡേഴ്സന്‍ പീറ്റേഴ്സിനാണ് സ്വര്‍ണം. 87.86 മീറ്റര്‍ ദൂരം പിന്നിട്ടാണ് നീരജ് വെള്ളി മെഡല്‍ നേടി.  ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ 85.97 മീറ്ററുമായി മൂന്നാമതെത്തി.
 
2022ല്‍ ഡയമണ്ട് ലീഗ് കിരീടം നേടിയ നീരജ് ചോപ്ര, തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ഫൈനലില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നത്. ജാവലിന്‍ത്രോയിലെ ഡയമണ്ട് ലീഗ് സീസണ്‍ റാങ്കിങ്ങില്‍ നാലാമതാണ്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
Nipah Virus: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു