പതാകയേന്താൻ ഇന്ത്യ പരിഗണിച്ചത് നീരജിനെ, ശ്രീജേഷാണ് അതിന് യോഗ്യനെന്ന് പറഞ്ഞത് നീരജ് ചോപ്ര

Neeraj chopra,Sreejesh
അഭിറാം മനോഹർ| Last Modified തിങ്കള്‍, 12 ഓഗസ്റ്റ് 2024 (08:59 IST)
Neeraj chopra,Sreejesh
പാരീസ് ഒളിമ്പിക്‌സിന്റെ സമാപനചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്താന്‍ ഇന്ത്യന്‍ ഒളിമ്പിക് കമ്മിറ്റി ആദ്യം സമീപിച്ചത് പാരീസ് ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവായ നീരജ് ചോപ്രയെ ആയിരുന്നുവെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ. നീരജിനെയാണ് പതാകയേന്താന്‍ സമീപിച്ചത് എന്നും എന്നാല്‍ ആ അവസരം താന്‍ ശ്രീജേഷിന് നല്‍കാന്‍ ആഗ്രഹിക്കുന്നതായി നീരജ് പറഞ്ഞതായും തന്നെയാണ് വ്യക്തമാക്കിയത്.

നിങ്ങള്‍ എന്നോട് ചോദിച്ചില്ലെങ്കിലും ഈ അവസരത്തിന് താന്‍ ശ്രീഭായിയുടെ പേര് നിര്‍ദേശിക്കുമായിരുന്നുവെന്ന് നീരജ് പിടി ഉഷയോട് പറഞ്ഞു. ശ്രീജേഷിന്റെ മഹത്തായ കരിയറിനോടും ഇന്ത്യന്‍ കായികരംഗത്ത് ശ്രീജേഷ് ഉണ്ടാക്കിയ സ്വാധീനത്തിന്റെയും ബഹുമാനമാണ് ഇതിലൂടെ നീരജ് പ്രദര്‍ശിപ്പിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :