ഡയമണ്ട് ലീഗില്‍ 0.01 സെന്റിമീറ്റര്‍ വ്യത്യാസത്തില്‍ ട്രോഫി നഷ്ടപ്പെടുത്തി നീരജ് ചോപ്ര

Neeraj Chopra
Neeraj Chopra
അഭിറാം മനോഹർ| Last Modified ഞായര്‍, 15 സെപ്‌റ്റംബര്‍ 2024 (08:28 IST)
ഡയമണ്ട് ലീഗ് ഫൈനലിലെ ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം. കടുത്തപൊരാട്ടത്തിനൊടുവില്‍ നേരിയ വ്യത്യാസത്തിലാണ് നീരജിന് ട്രോഫി നഷ്ടമായത്. 87.86 മീറ്ററാണ് നീരജ് എറിഞ്ഞത്. 87.87 മീറ്റര്‍ എറിഞ്ഞ ഗ്രനഡയുടെ അന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സാണ് ഒന്നാം സ്ഥാനത്ത്. ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ 85.97 മീറ്റര്‍ കണ്ടെത്തി മൂന്നാമതായി.

ആദ്യത്രോയില്‍ 86.82 മീറ്റര്‍ ദൂരമാണ് നീരജ് എറിഞ്ഞത്. തുടര്‍ന്ന് 83.49,87.86,82.04,83.30,86.46 എന്നിങ്ങനെയായിരുന്നു താരത്തിന്റെ പ്രകടനം. ഇത് രണ്ടാം തവണയാണ് ഡയമണ്ട് ലീഗില്‍ നീരജ് രണ്ടാമനാവുന്നത്. 2022ല്‍ നീരജ് ഒന്നാം സ്ഥാനം നേടിയിരുന്നു. ഇക്കഴിഞ്ഞ പാരീസ് ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടാനും താരത്തിനായിരുന്നു. 88.45 മീറ്ററാണ് താരം അന്ന് എറിഞ്ഞത്. സ്റ്റോക്ക് ഹോം ഡയമണ്ട് ലീഗില്‍ 89.94 മീറ്റര്‍ കണ്ടെത്തിയതാണ് നീരജിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :