1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Airport squad becomes operational in Thiruvananthapuram

പ്രദേശത്ത് 24 മണിക്കൂര്‍ നിരീക്ഷണം; തിരുവനന്തപുരത്ത് എയര്‍പോര്‍ട്ട് സ്‌ക്വാഡ് നിലവില്‍ വന്നു

plane
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ വിമാനത്താവളത്തിന് നാല് കിലോമീറ്റര്‍ ചുറ്റളവില്‍ മാലിന്യം തള്ളുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഒരു 'എയര്‍പോര്‍ട്ട് സ്‌ക്വാഡ്' രൂപീകരിച്ചതായി കോര്‍പ്പറേഷന്‍ സെക്രട്ടറി അറിയിച്ചു. മനുഷ്യാവകാശ കമ്മീഷന്‍ അംഗം ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് കോര്‍പ്പറേഷന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചത്.
 
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 15-ന് തിരുവനന്തപുരം വിമാനത്താവളത്തിന് സമീപത്തുവെച്ച് ഒമാന്‍ എയര്‍വേയ്സ് വിമാനത്തില്‍ പരുന്ത് ഇടിക്കുകയും വിമാനത്തിന്റെ എന്‍ജിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ലഭിച്ച പരാതിയില്‍ കര്‍ശന നടപടിയെടുക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. പ്രദേശത്തെ വീടുകളില്‍ നിന്ന് അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് പൂര്‍ണ്ണമായും സംസ്‌കരിക്കുന്നതിനായി ഹരിതകര്‍മ്മ സേനയെ നിയോഗിച്ചിട്ടുണ്ടെന്ന് കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 
 
പ്രദേശത്തെ വീടുകളില്‍ അടുക്കള മാലിന്യം ശേഖരിക്കുന്നതിനുള്ള ബിന്നുകള്‍ (kitchen bin systems) സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ജൈവ മാലിന്യ സംസ്‌കരണത്തിനായി സുലൈമാന്‍ സ്ട്രീറ്റ്, വള്ളക്കടവ്, എന്‍.എസ്. ഡിപ്പോ എന്നിവിടങ്ങളിലായി അഞ്ച് എയ്റോബിക് ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട്.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മോദിയുടെ ഫേസ്ബുക്ക് വീഡിയോ നീക്കം ചെയ്ത സംഭവം; ഇന്ത്യന്‍ സര്‍ക്കാരിനോട് മാപ്പ് പറഞ്ഞ് മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്