1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Mamata News

ക്രിക്കറ്റിനെ കാവിവല്‍ക്കരിക്കുന്നുവെന്ന ആരോപണവുമായി മമത ബാനര്‍ജി

Mamata Bangal News
ക്രിക്കറ്റിനെ കാവിവല്‍ക്കരിക്കുന്നുവെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. ക്രിക്കറ്റ് ടീമിന്റെ പരിശീലന ജേഴ്‌സിയുടെ നിറം മാറ്റത്തിന് പിന്നില്‍ രാഷ്ട്രിയമുണ്ടെന്ന് മമത ബാനര്‍ജി പറഞ്ഞു. നീല വസ്ത്രം ധരിക്ക് ക്രീസില്‍ ടീം പോരാടുമ്പോള്‍ അവരുടെ പരിശീലന വസ്ത്രം കാവിയാക്കിയിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും ജനപ്രിയ വിനോദമാണ് ക്രിക്കറ്റ്. ഇതിനെ കാവി വല്‍ക്കരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് മമത പറഞ്ഞു. 
 
അതേസമയം നാളെയാണ് ലോകകപ്പ് ഫൈനല്‍ നടക്കുന്നത്. നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് മത്സരംനടക്കുന്നത്. ആസ്‌ട്രേലിയയും ഇന്ത്യയുമാണ് ഏറ്റുമുട്ടുന്നത്. 
അടുത്ത ലേഖനം
തിക്കും തിരക്കുമുണ്ടാകില്ല, വെയ്റ്റിംഗ് ലിസ്റ്റും: 2027ൽ റെയിൽവേ സൂപ്പറാകും