1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. ODI World Cup 2023

IND Vs NZ: ഷമിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ODI World Cup 2023
ലോകകപ്പ് സെമിഫൈനലിലെ മുഹമ്മദ് ഷമിയുടെ പ്രകടനത്തില്‍ പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പഴയ ട്വിറ്ററായ എക്‌സിലൂടെയാണ് നരേന്ദ്രമോദി പ്രശംസിച്ചത്. ഈ കളിയിലും ലോകകപ്പിലും ഷമി നടത്തിയ പ്രകടനം വരും തലമുറകളിലെ ക്രിക്കറ്റ് പ്രേമികള്‍ നെഞ്ചിലേറ്റുമെന്നാണ് മോദി കുറിച്ചത്. 
 
70 റണ്‍സിലാണ് കീവീസിനെ ഇന്ത്യ പരാജയപ്പെടുത്തിയത്. കഴിഞ്ഞ ദിവസം മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. ഷമി 57 റണ്‍സ് കൊടുത്ത് ഏഴുവിക്കറ്റുകളാണ് നേടിയത്. ഇതോടെ ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായി ഷമി മാറി.
അടുത്ത ലേഖനം
മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ കേസ്: സുരേഷ് ഗോപിക്ക് ഇനി നോട്ടീസ് അയക്കില്ല