അനുബന്ധ വാര്‍ത്തകള്‍
- ഫൈനലിലേക്ക് ഒരു ജയം അകലെ; ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം ഇന്ന്, ടോസ് നിര്‍ണായകം
- ODI World Cup 2023: ലോകകപ്പ് സെമി ഫൈനല്‍ മത്സരങ്ങളും സമയക്രമവും
- ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് കൂറ്റന്‍ സ്കോര്‍, പാക്കിസ്ഥാന്റെ സെമി സാധ്യത അസ്തമിച്ചു
- ODI World Cup 2023: ബംഗ്ലാദേശിനെ തകര്‍ത്ത് ആസ്ട്രേലിയ, മിച്ചല്‍ മാര്‍ഷ് അടിച്ചുകൂട്ടിയത് 177 റണ്‍സ്
- സെമി ഫൈനല്‍ കാണാതെ നെതര്‍ലന്‍ഡും പുറത്ത്; ചാംപ്യന്‍സ് ട്രോഫി സാധ്യതകള്‍ നിലനിര്‍ത്തി ഇംഗ്ലണ്ട്
IND Vs NZ: മത്സരത്തിനിടെ അനിഷ്ടസംഭവങ്ങള്‍ നടക്കുമെന്ന് മുംബൈ പൊലീസിന് ഭീഷണി സന്ദേശം
ഇന്ന് നടക്കുന്ന ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തിനിടെ അനിഷ്ടസംഭവങ്ങള്‍ നടക്കുമെന്ന് മുംബൈ പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്ത്യയും ന്യൂസിലാന്റും ഏറ്റുമുട്ടുന്നത്. ഒരു അജ്ഞാതന്‍ എക്‌സ് ഫ്‌ലാറ്റ്‌ഫോം വഴി മുംബൈ പൊലീസിന് സന്ദേശം അയച്ചുവെന്നാണ് അധികൃതര്‍ പറയുന്നത്.
വാങ്കഡെ സ്റ്റേഡിയത്തില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അജ്ഞാതന്‍ ഇട്ട പോസ്റ്റില്‍ മുംബൈ പൊലീസിനെ ടാഗ് ചെയ്തിട്ടുണ്ട്. ചിത്രത്തില്‍ തോക്കും ഗ്രാനേഡും ബുള്ളറ്റും ഉണ്ട്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.