1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Vijayashanthi quits bjp likely to join congress

തെലങ്കാനയിൽ ബിജെപിക്ക് വൻ തിരിച്ചടി, നടിയും മുൻ എം പിയുമായ വിജയശാന്തി പാർട്ടിവിട്ടു

Vijayashanthi
നടിയും മുന്‍ എം പിയുമായ വിജയശാന്തി ബിജെപി വിട്ട് വീണ്ടും കോണ്‍ഗ്രസില്‍ ചേരും. തെലങ്കാന തെരെഞ്ഞെടുപ്പ് നടക്കാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് ബിജെപിക്ക് തിരിച്ചടിയായി വിജയശാന്തി പാര്‍ട്ടി വിടുന്നത്. രാഹുല്‍ ഗാന്ധി ഖമ്മത്തോ വാറങ്കലിലോ വെച്ച് നടത്തുന്ന റാലിയില്‍ വിജയശാന്തി വീണ്ടും കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന.
 
പാര്‍ട്ടിയില്‍ സീറ്റും പദവികളും ലഭിക്കാതിരിക്കുന്നതിലെ അമര്‍ഷം മൂലമാണ് വിജയശാന്തി പാര്‍ട്ടി വിടുന്നത്. 2009ല്‍ ടിആര്‍എസില്‍ നിന്ന് എംപിയായ വിജയശാന്തി 2014ല്‍ കോണ്‍ഗ്രസിലെത്തി. 2019ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പിലെ തോല്‍വിയെത്തുടര്‍ന്നാണ് വിജയശാന്തി ബിജെപിയിലെത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മല്ലു രവി വിജയശാന്തിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനമായത്.
 
അടുത്ത ലേഖനം
മണ്ഡല - മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് തുടക്കം കുറിച്ച് ശബരിമലക്ഷേത്ര നട തുറന്നു