1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. License will be revoked for the fifth violation

അഞ്ചാമത്തെ നിയമലംഘനത്തിന് ലൈസന്‍സ് റദ്ദാക്കും; ചലാന്‍ അടയ്ക്കാത്ത വാഹനം കസ്റ്റഡിയിലെടുക്കും, പുതിയ വാഹന നിയമങ്ങള്‍ പ്രാബല്യത്തില്‍

License will be revoked for the fifth violation
തിരുവനന്തപുരം: ഒരു വര്‍ഷത്തില്‍ അഞ്ചോ അതിലധികമോ നിയമലംഘനങ്ങള്‍ നടത്തിയാല്‍ ലൈസന്‍സ് റദ്ദാക്കും. ആവര്‍ത്തിച്ച് നിയമം ലംഘിക്കുന്ന വാഹനങ്ങളെ മോട്ടോര്‍ വാഹന വകുപ്പിന് കരിമ്പട്ടികയില്‍ പെടുത്താനും കോടതിയുടെ അനുമതിയോടെ കസ്റ്റഡിയിലെടുക്കാനും കഴിയും. കേന്ദ്ര മോട്ടോര്‍ വാഹന വകുപ്പ് അംഗീകരിച്ച പുതിയ ഗതാഗത നിയമത്തിലെ വ്യവസ്ഥകള്‍ ഇവയാണ്. ഈ ഭേദഗതികളുള്ള നിയമം പ്രാബല്യത്തില്‍ വന്നു. നിയമലംഘകര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആര്‍ടിഒയ്ക്ക് അധികാരമുണ്ട്. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിന് മുമ്പ് വാഹന ഉടമയുടെ വാദം കേള്‍ക്കണമെന്നും പുതിയ നിയമം ആവശ്യപ്പെടുന്നു.
 
ചലാന്‍ ലഭിച്ച് 45 ദിവസത്തിനുള്ളില്‍ തുക അടയ്ക്കണം. ഈ കാലയളവ് നീട്ടാന്‍ കഴിയില്ല. ചലാന്‍ സ്വീകരിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യാം. പരാതി ഉണ്ടെങ്കില്‍ തെളിവുകള്‍ സഹിതം അപ്പീല്‍ സമര്‍പ്പിക്കാം. 45 ദിവസത്തിനുള്ളില്‍ ചലാന്‍ ചോദ്യം ചെയ്തില്ലെങ്കില്‍ അത് കുറ്റസമ്മതമായി കണക്കാക്കും. 45 ദിവസത്തിനുള്ളില്‍ അത്തരം വ്യക്തികള്‍ തുക അടയ്ക്കണം.പരാതി സമര്‍പ്പിച്ചാല്‍ അത് 30 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കണം. പരാതി ശരിയാണെന്ന് കണ്ടെത്തിയാല്‍ ചലാന്‍ റദ്ദാക്കും. പരാതി നിരസിക്കപ്പെട്ടാല്‍ ഉത്തരവ് ലഭിച്ച് 30 ദിവസത്തിനുള്ളില്‍ തുക അടയ്ക്കണം. പരാതി നല്‍കിയ വ്യക്തി വീണ്ടും കോടതിയെ സമീപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ചലാന്‍ തുകയുടെ 50% നിക്ഷേപിക്കണം. 
 
പരാതി നിരസിക്കപ്പെട്ടിട്ടും തുക അടച്ചില്ലെങ്കിലോ 30 ദിവസത്തിനുള്ളില്‍ കോടതിയെ സമീപിച്ചില്ലെങ്കിലോ കുറ്റകൃത്യം സമ്മതിച്ചതായി കണക്കാക്കും. അടുത്ത 15 ദിവസത്തിനുള്ളില്‍ തുക അടയ്ക്കണം. ഗതാഗത കമ്മീഷണര്‍മാരുടെ യോഗത്തില്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തത്. ചലാന്‍ തുക അടച്ചില്ലെങ്കില്‍ വാഹനവും സാരഥിയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും തടയപ്പെടും. നികുതി മാത്രമേ അടയ്ക്കാന്‍ കഴിയൂ. ഇന്‍ഷുറന്‍സ് മലിനീകരണ പരിശോധനകള്‍ നടത്താന്‍ കഴിയില്ല. വാഹനം പിടിച്ചെടുക്കേണ്ടതുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടാല്‍ അതും ചെയ്യാം.
അടുത്ത ലേഖനം
ശബരിമല സ്വര്‍ണക്കൊള്ള കേസ്: കടകംപള്ളിയെ വീണ്ടും ചോദ്യം ചെയ്യാന്‍ എസ്‌ഐടി