1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. CJP Leaders abhijeeth dipke saurav das and ashutosh ranka released

സിജെപി നേതാക്കളെ വെറുതെ വിട്ട് കോടതി, അഭിജീത് ദീപ്കെയടക്കമുള്ള നേതാക്കൾ പുറത്തേക്ക്

CJP Leaders, Abhijeeth dipke, saurav das, ashutosh ranka, CEC Gyanesh kumar
കഴിഞ്ഞദിവസം ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത് ദീപ്‌കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ കോടതി വെറുതെ വിട്ടു. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റാണ് ഇവരെ വെറുതെ വിട്ടത്. സിജെപിയുടെ നിയമവിഭാഗത്തിന്റെ മേധാവിയായ അഡ്വ രത്‌ന സിങ്ങാണ് വിവരം എക്‌സിലൂടെ അറിയിച്ചത്. ഡല്‍ഹി കന്റോണ്മെന്റ് പോലീസ് സ്റ്റേഷനില്‍ വെച്ചാണ് സിജെപി നേതാക്കളെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്.
 
ശനിയാഴ്ച രാവിലെ മുംബൈയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ വിമാനത്തില്‍ നിന്നാണ് അഭിജീത് ദീപ്‌കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്ക് പുറമെ യൂട്യൂബറായ ധ്രുവ് റാഠിയേയും പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു.

ഇന്ന് പുലര്‍ച്ചെ ധ്രുവ് റാത്തിയെ പോലീസ് വെറുതെ വിട്ടിരുന്നു. പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കില്ലെന്ന് ഉറപ്പ് വാങ്ങിയ ശേഷമായിരുന്നു നടപടി. അതേസമയം ഇന്നും ജന്തര്‍ മന്തറില്‍ പ്രതിഷേധം തുടരുമെന്ന് സിജെപി പ്രഖ്യാപിച്ചു. ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കും വരെ പ്രതിഷേധം തുടരുമെന്നാണ് സിജെപി വ്യക്തമാക്കുന്നത്.ALSO READ: ഡൽഹി പ്രതിഷേധങ്ങൾക്കിടയിലെ കൂട്ട കസ്റ്റഡി: ആശങ്കയറിയിച്ച് യുഎൻ ഹ്യൂമൻ റൈറ്റ്സ്
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കണ്ട് നിൽക്കാനാവില്ല, ഹൂതികൾക്കെതിരെ ആക്രമണത്തിൽ പങ്കാളിയാകുന്നത് പരിഗണനയിലെന്ന് ട്രംപ്