അനുബന്ധ വാര്‍ത്തകള്‍
- സ്ത്രീകൾക്ക് ഇന്ന് മുതൽ ഫ്രീ യാത്ര, പ്രിയദർശിനി പദ്ധതിക്ക് ഇന്ന് ഉദ്ഘാടനം, വിപുലമായ പരിപാടികളുമായി യുഡിഎഫ്
- ആരോഗ്യമന്ത്രി കോഴിക്കോട്; തീരുമാനം പിണറായിയുടെ വിമർശനത്തിനു പിന്നാലെ
- പകർച്ചവ്യാധിയിൽ വിറച്ച് കേരളം; 13 ദിവസത്തിനിടെ 41 മരണം
- കാവിവത്കരണം സമ്പൂർണം; സർവകലാശാലകളിലെ വിസിമാർ ആർഎസ്എസ് പരിപാടിയിൽ
- 25 സ്ത്രീകളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസ്: 43 കാരൻ പിടിയിൽ
ജീവനക്കാര്‍ക്ക് പ്രതിമാസ ശമ്പളം നല്‍കാതെ താന്‍ ശമ്പളം വാങ്ങില്ല: ഗതാഗത വകുപ്പ് മന്ത്രി സിപി ജോണ്‍
ജീവനക്കാര്‍ക്ക് പ്രതിമാസ ശമ്പളം നല്‍കാതെ താന്‍ ശമ്പളം വാങ്ങില്ല എന്ന് ഗതാഗത വകുപ്പ് മന്ത്രി. ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ശമ്പളം ഉറപ്പാക്കിയതിനു ശേഷമേ ശമ്പളം വാങ്ങുകയുള്ളുവെന്ന് മന്ത്രി സി പി ജോണ്‍ പറഞ്ഞു. കെഎസ്ആര്‍ടിസി നെയ്യാറ്റിങ്കര ഡിപ്പോയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.
പ്രിയദര്‍ശിനി പദ്ധതിക്കാവശ്യമായ അധിക തുക സര്‍ക്കാര്‍ കൃത്യമായി കെഎസ്ആര്‍ടിസിക്ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ ഓപ്പറേറ്റിങ് വിഭാഗത്തിലെ വനിതാജീവിക്കാര്ക്ക് ആര്‍ത്തവ ദിനം അവധി അനുവദിക്കുന്ന വിഷയം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനുമുള്ള സൗജന്യയാത്ര ഇന്ന് മുതലാണ്. രാവിലെ എട്ടരയ്ക്ക് തിരുവനന്തപുരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി കോമ്പ്ലെക്സില്‍ മുഖ്യമന്ത്രി വി ഡി സതീശന് പദ്ധതി ഉദ്ഘാടനം ചെയ്യും.
കെഎസ്ആര്‍ടിസിയില്‍ പിഎസ്സി വഴി നിയമിച്ച ആദ്യ വനിതാ ഡ്രൈവറായ വി പി ഷീലയാണ് ഉദ്ഘാടന ബസ് യാത്രയുടെ ഡ്രൈവര്‍. സംസ്ഥാനത്തുടനീളം യുഡിഎഫ് വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. അതേസമയം പ്രിയദര്‍ശിനി പദ്ധതിയുടെ ഉദ്ഘാടന പരിപാടിയില്‍ സിപിഎം പങ്കെടുക്കില്ല. പരിപാടിയില്‍ നിന്ന് വിട്ട്നില്‍ക്കാന്‍ മുഴുവന്‍ എംഎല്‍എമാര്‍ക്കും സിപിഎം നിര്‍ദേശം നല്കി.