1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala implements free bus travel for women from today CM VD Satheesan will flag off priyadarshini Scheme

സ്ത്രീകൾക്ക് ഇന്ന് മുതൽ ഫ്രീ യാത്ര, പ്രിയദർശിനി പദ്ധതിക്ക് ഇന്ന് ഉദ്ഘാടനം, വിപുലമായ പരിപാടികളുമായി യുഡിഎഫ്

പരിപാടിയില്‍ നിന്ന് വിട്ട്‌നില്‍ക്കാന്‍ മുഴുവന്‍ എംഎല്‍എമാര്‍ക്കും സിപിഎം നിര്‍ദേശം നല്‍കി.

Priyadarshini Scheme, VD Satheesan, Kerala News, Women free Travel,KSRTC
കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുമുള്ള സൗജന്യയാത്ര ഇന്ന് മുതല്‍. രാവിലെ എട്ടരയ്ക്ക് തിരുവനന്തപുരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി കോമ്പ്‌ലെക്‌സില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വനിതകള്‍ക്കൊപ്പം ആദ്യ യാത്രയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര നടത്തും. കെഎസ്ആര്‍ടിസിയില്‍ പിഎസ്സി വഴി നിയമിച്ച ആദ്യ വനിതാ ഡ്രൈവറായ വി പി ഷീലയാണ് ഉദ്ഘാടന ബസ് യാത്രയുടെ ഡ്രൈവര്‍. സംസ്ഥാനത്തുടനീളം യുഡിഎഫ് വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. അതേസമയം പ്രിയദര്‍ശിനി പദ്ധതിയുടെ ഉദ്ഘാടന പരിപാടിയില്‍ സിപിഎം പങ്കെടുക്കില്ല. പരിപാടിയില്‍ നിന്ന് വിട്ട്‌നില്‍ക്കാന്‍ മുഴുവന്‍ എംഎല്‍എമാര്‍ക്കും സിപിഎം നിര്‍ദേശം നല്‍കി.
 
പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടനത്തിന് ശേഷം രാവിലെ 9 മണി മുതല്‍ ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും സീറോ ടിക്കറ്റ് ലഭ്യമായി തുടങ്ങും. സ്ത്രീകള്‍ക്ക് സൗജന്യമുള്ള ബസുകള്‍ തിരിച്ചറിയാനായി ബസുകളില്‍ പ്രിയദര്‍ശിനി സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്. സൗജന്യയാത്ര ആരംഭിക്കുമ്പോള്‍ തന്നെ സംസ്ഥാനത്ത് ഏറ്റവും കുറച്ച് ഓര്‍ഡിനറി സര്‍വീസുകളുള്ള മേഖലയില്‍ പദ്ധതിയുടെ ആനുകൂല്യം സ്ത്രീകള്‍ക്ക് ലഭിക്കില്ല. മലപ്പുറം ജില്ലയില്‍ ഓര്‍ഡിനറിയും ടിടിയും ഉള്‍പ്പടെ ആകെ 87 ബസുകളില്‍ മാത്രമാണ് സൗജന്യ യാത്ര. സംസ്ഥാനത്ത് ഏറ്റവും അധികം സ്ത്രീകളുള്ള പ്രദേശം കൂടിയാണ് മലപ്പുറം.ALSO READ: ആരോഗ്യമന്ത്രി കോഴിക്കോട്; തീരുമാനം പിണറായിയുടെ വിമർശനത്തിനു പിന്നാലെ
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സ്ഥിതി വളരെ മോശം; ഗള്‍ഫില്‍ ഇന്ത്യക്കാര്‍ മാത്രമാണ് ആക്രമിക്കപ്പെടുന്നതെന്ന് നാവികര്‍