സൈനിക നടപടികള്‍ക്ക് ശാശ്വതമായ വിരാമം; യുഎസ്-ഇറാന്‍ സമാധാന കരാര്‍ പ്രഖ്യാപിച്ചു
പശ്ചിമേഷ്യയിലെ മൂന്ന് മാസത്തിലേറെ നീണ്ടുനില്‍ക്കുന്ന യുദ്ധം അവസാനിക്കുകയാണെന്നതിന്റെ ഏറ്റവും ശക്തമായ സൂചന പുറത്തുവന്നിരിക്കുകയാണ്. അമേരിക്കയും ഇറാനും ഞായറാഴ്ച ഒരു സമാധാന കരാറിലെത്തിയതായി മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാന്‍ പറഞ്ഞു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെബാസ് ഷെരീഫ് എക്സിലാണ് ഇത് കുറിച്ചത്. ഇത് സംബന്ധിച്ച് ജൂണ്‍ 19 ന് സ്വിറ്റ്സര്‍ലന്‍ഡില്‍ ഔദ്യോഗിക ഒപ്പുവയ്ക്കല്‍ ചടങ്ങ് നടക്കുമെന്നും പോസ്റ്റില്‍ പറയുന്നു.
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനുമായുള്ള കരാര്‍ ഇപ്പോള്‍ പൂര്‍ത്തിയായെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച തന്റെ 80-ാം ജന്മദിനം ആഘോഷിക്കുന്നതിനിടെ പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് ടോള്‍ ഫ്രീയായി തുറക്കുന്നതിന് ഞാന്‍ പൂര്‍ണ്ണമായി അംഗീകാരം നല്‍കുന്നു. അതോടൊപ്പം, യുണൈറ്റഡ് സ്റ്റേറ്റ്‌സ് നാവിക ഉപരോധം ഉടനടി നീക്കം ചെയ്യുന്നതിനും അംഗീകാരം നല്‍കുന്നു. ലോകത്തിലെ കപ്പലുകളേ, നിങ്ങളുടെ എഞ്ചിനുകള്‍ പ്രവര്‍ത്തിപ്പിക്കുക. എണ്ണ ഒഴുകട്ടെ!
അതേസമയം ഒമാന്‍ ഉള്‍ക്കടലില്‍ യുഎസ് സൈന്യം പ്രവര്‍ത്തനരഹിതമാക്കിയ പലാവു പതാകയുള്ള കപ്പല്‍ 60 ഓളം മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്ന് റിപ്പോര്‍ട്ട്. ഒരു യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള എപി റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ടാങ്കര്‍ സെറ്റെബെല്ലോയുടെ ജീവനക്കാര്‍ യുഎസ് സൈനിക വിമാനങ്ങളുടെ കുറഞ്ഞത് എട്ട് ശക്തി പ്രകടനങ്ങളെങ്കിലും അവഗണിച്ചുവെന്നാണ്. അതില്‍ വെടിവയ്പ്പുകളും ഫ്‌ലൈ ഓവറുകളും ഉള്‍പ്പെടുന്നു.