1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Iran war triggers potential flight ticket price

പശ്ചിമേഷ്യൻ സംഘർഷം, പറക്കാൻ ഇനി ചെലവ് കൂടും, ആഭ്യന്തര നിരക്ക് നിയന്ത്രണം പിൻവലിച്ച് കേന്ദ്രം

ആഭ്യന്തര വിമാന ടിക്കറ്റ് വിലകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം മാര്‍ച്ച് 23 മുതല്‍ നീക്കം ചെയ്തുകൊണ്ടാണ് സര്‍ക്കാര്‍ തീരുമാനം.

Air India Flight
ന്യൂഡല്‍ഹി: ഇറാന്‍-ഇസ്രയേല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിമാന ടിക്കറ്റ് വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ എണ്ണവില ഉയര്‍ന്നത് വിമാനയാത്രാ നിരക്കുകളെ ബാധിച്ചിട്ടുണ്ടെന്നും അതിന്റെ ആഘാതം കുറയ്ക്കാനായി വിവിധ മന്ത്രാലയങ്ങള്‍ ഏകോപിതമായി പ്രവര്‍ത്തിക്കുകയാണെന്നും സിവില്‍ ഏവിയേഷന്‍ മന്ത്രി രാം മോഹന്‍ നായിഡു പറഞ്ഞു.
 
 ആഭ്യന്തര വിമാന ടിക്കറ്റ് വിലകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം മാര്‍ച്ച് 23 മുതല്‍ നീക്കം ചെയ്തുകൊണ്ടാണ് സര്‍ക്കാര്‍ തീരുമാനം. ഓരോ മാസത്തിന്റെയും ആദ്യ ദിവസമാണ് എടിഎഫ് നിയന്ത്രിക്കുന്നത് എന്നതിനാല്‍ നിരക്ക് വര്‍ധനവ് ഏപ്രില്‍ 1 മുതല്‍ പ്രകടമായേക്കാമെന്ന് മന്ത്രി പറഞ്ഞു.
 
2025 ഡിസംബര്‍ 6-ന് ഇന്‍ഡിഗോ എയര്‍ലൈനിന്റെ പൈലറ്റ് ക്ഷാമ പ്രതിസന്ധി രാജ്യത്ത് രൂക്ഷമായ ടിക്കറ്റ് വിലക്കയറ്റത്തിന് ഇടയാക്കിയതിനെ തുടര്‍ന്നാണ് കേന്ദ്രം ആഭ്യന്തര നിരക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതോടൊപ്പം, ഇറാന്‍-ഇസ്രയേല്‍-അമേരിക്ക യുദ്ധം ആഗോള ഇന്ധന വിതരണ ശൃംഖലയെ തകിടം മറിച്ചതോടെ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ (ATF) വില ഗണ്യമായി ഉയര്‍ന്നിരുന്നു.
 
വിമാന ഇന്ധന വില ബാരലിന് 85-90 ഡോളറില്‍ നിന്ന് 100 ഡോളറിന് മുകളില്‍ ഉയര്‍ന്നതോടെ ഇന്‍ഡ്യന്‍ ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ മാര്‍ച്ച് ആദ്യത്തില്‍ ATF വില 5-6 ശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ ആഭ്യന്തര ടിക്കറ്റുകളില്‍ 400 രൂപ ഫ്യൂവല്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുകയും ചെയ്തു. നിലവില്‍ വിമാനകമ്പനികള്‍ പ്രവര്‍ത്തനചെലവിന്റെ 40 ശതമാനത്തോളം ചെലവാക്കുന്നത് ഇന്ധനത്തിനായാണ്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
110 സീറ്റുകൾ നേടി മൂന്നാമതും ഭരിക്കും, അഞ്ച് ആളുകൾ പോയാൽ പ്രശ്നമല്ല: എം വി ഗോവിന്ദൻ