അനുബന്ധ വാര്‍ത്തകള്‍
- അട്ടപ്പാടി മധു കൊലപാതക കേസില്‍ 12 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ഉയര്‍ത്തി, ജീവപര്യന്തം തടവും
- പരിയത്തുകാവില്‍ ഒഴിപ്പിക്കല്‍ അനിവാര്യം; രണ്ടാഴ്ചത്തെ സമയം അനുവദിക്കുമെന്ന് കേരള ഹൈക്കോടതി
- ഖേൽക്കറെ നിയമിച്ചതിൽ ഒരു തെറ്റുമില്ല; ന്യായീകരിച്ച് മുഖ്യമന്ത്രി
- വൈകുന്നേരം മഴ കനക്കും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- K Tet: സംസ്ഥാനത്തെ സ്കൂളുകളിൽ താൽക്കാലിക അധ്യാപക നിയമനത്തിനും ഇനി കെ-ടെറ്റ് നിർബന്ധം: ഉത്തരവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്
എസ്.എഫ്.ഐ ജയത്തിൽ വിറളിപൂണ്ട് കെ.എസ്.യു; തലസ്ഥാനത്ത് വൻ സംഘർഷം
എസ്.എഫ്.ഐ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി
കേരള സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ തലസ്ഥാനത്ത് എസ്.എഫ്.ഐ - കെ.എസ്.യു സംഘർഷം. സർവകലാശാല ആസ്ഥാനത്തിനു മുന്നിൽ ആരംഭിച്ച സംഘർഷം പാളയം പ്രധാന റോഡിലേക്കും നീണ്ടു. രാത്രി ഏറെ വൈകിയും ഏറ്റുമുട്ടൽ തുടർന്നു. കെ.എസ്.യു പ്രവർത്തകരാണ് സംഘർഷത്തിനു തുടക്കമിട്ടത്.
എസ്.എഫ്.ഐ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. ജലപീരങ്കി പ്രയോഗത്തിനു പിന്നാലെ പൊലീസ് ലാത്തിച്ചാർജ് നടത്തി. പൊലീസ് നാല് തവണ കണ്ണീർവാതകം പ്രയോഗിച്ചു. പൊലീസ് വാഹനം എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചു. പൊലീസ് ഏകപക്ഷീയമായാണ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ തിരിഞ്ഞതെന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും സിപിഎം നേതാക്കൾ പറഞ്ഞു.
പൊലീസ് ഏകപക്ഷീയമായി എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ലാത്തിച്ചാർജ് നടത്തുകയായിരുന്നെന്ന് സിപിഎം ആരോപിച്ചു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ കെ.എസ്.യുക്കാർ എസ്.എഫ്.ഐ പ്രവർത്തകർക്കു നേരെ കല്ലെറിയുകയായിരുന്നു. പൊലീസിന്റെ ഏകപക്ഷീയമായ നടപടികളിൽ പ്രതിഷേധിച്ച് ഇന്ന് എസ്.എഫ്.ഐയുടെ സെക്രട്ടറിയേറ്റ് മാർച്ച് നടക്കും.