1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Trump warns Iran on qatar attack

സൗത്ത് പാഴ്സ് ഇസ്രായേൽ ആക്രമിച്ചത് പെട്ടെന്നുണ്ടായ ദേഷ്യത്തിൽ, യുഎസ് അറിഞ്ഞിരുന്നില്ല : ഡൊണാൾഡ് ട്രംപ്

Donald Trump
ഇറാനിലെ സൗത്ത് പാഴ്‌സ് വാതകപാടത്തിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ യുഎസിനോ ഖത്തറിനോ പങ്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച് പോസ്റ്റിലാണ് ഇസ്രായേല്‍ ആക്രമണം യുഎസ് അറിവോടെയായിരുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കിയത്. അതേസമയം ഖത്തറിലെ ഊര്‍ജ കേന്ദ്രങ്ങളെ ഇറാന്‍ ലക്ഷ്യം വെച്ചാല്‍ പ്രത്യാക്രമണം രൂക്ഷമായിരിക്കുമെന്ന മുന്നറിയിപ്പും ഡൊണാള്‍ഡ് ട്രംപ് നല്‍കി.
 
ഇസ്രായേല്‍ സൗത്ത് പാഴ്‌സില്‍ നടത്തിയ ആക്രമണത്തിന് മറുപടിയായി ഖത്തറിലെ ദ്രവീകൃത വാതക പ്ലാന്റുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തില്‍ പ്ലാന്റുകള്‍ക്ക് വലിയ നാശനഷ്ടം സംഭവിക്കുകയും ഉത്പാദനം തടസ്സപ്പെടുകയും ചെയ്തിരുന്നു. ഈ സംഭവങ്ങള്‍ ആഗോള ഊര്‍ജ വിപണിയെ തന്നെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
 
അടുത്ത ലേഖനം
സുരേന്ദ്രനെ പോലുള്ളവർ നിയമസഭയിലുണ്ടായിരുന്നെങ്കിൽ ശബരിമലയിലെ സ്വർണം മോഷ്ടിക്കപ്പെടില്ലായിരുന്നു : സുരേഷ് ഗോപി