1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Govt to increase gold import duty hike fuel price

പശ്ചിമേഷ്യന്‍ പ്രതിസന്ധി: സ്വര്‍ണത്തിന്റെ തീരുവ ഉയര്‍ത്തിയേക്കും, ഇന്ധനവില കൂട്ടാന്‍ സാധ്യത

നിയമസഭാ തിരെഞ്ഞെടുപ്പുകള്‍ കഴിഞ്ഞതോടെ രാജ്യത്ത് പെട്രോള്‍- ഡീസല്‍ വില ഉയര്‍ത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.

Gold rate
പശ്ചിമേഷ്യന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ എണ്ണവില ബാരലിന് 105 ഡോളറിലേക്കെത്തിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി കേന്ദ്രം. ഡോളറിനെതിരെ രൂപയുടെ മൂല്യം 95 കടന്നതും ഇതിന് പിന്നിലെ കാരണമാണ്. സ്വര്‍ണ ഉപഭോഗം കുറയ്ക്കാനായി ഇറക്കുമതി തീരുവ 6ല്‍ നിന്ന് പത്തോ പന്ത്രണ്ടോ ആക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ചിലപ്പോള്‍ തീരുവ 15 ശതമാനം വരെയും വര്‍ധിപ്പിച്ചേക്കാം.
 
നിയമസഭാ തിരെഞ്ഞെടുപ്പുകള്‍ കഴിഞ്ഞതോടെ രാജ്യത്ത് പെട്രോള്‍- ഡീസല്‍ വില ഉയര്‍ത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ക്രൂഡ് വില ഉയരുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്തതോടെ പൊതുമേഖല എണ്ണക്കമ്പനികള്‍ക്കെല്ലാം കൂടി കഴിഞ്ഞ 10 ആഴ്ചയ്ക്കിടെ ഒരു ലക്ഷം കോടിയിലേറെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്ക്. ഇന്ധന വില കൂട്ടാതിരിക്കാന്‍ പെട്രോളിന്റെ എക്‌സൈസ് തീരുവ 10 രൂപ ഒഴിവാക്കിയിരുന്നെങ്കിലും ഇപ്പോഴും ഒരു ലിറ്റര്‍ പെട്രോളിന് മുകളില്‍ 18 രൂപയുടെയും ഡീസലിന് 25 രൂപയുടെയും നഷ്ടമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
 
 ഇന്ധന ഉപഭോഗം കുറയ്ക്കണമെന്നും അനാവശ്യ വിദേശയാത്രകള്‍ ഒഴിവാക്കണമെന്നും അത്യാവശ്യമല്ലെങ്കില്‍ സ്വര്‍ണം വാങ്ങുന്നത് ഒരു വര്‍ഷക്കാലത്തേക്ക് ഒഴിവാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തതോടെയാണ് നടപടികള്‍ ചര്‍ച്ചയായത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കെസിയിൽ ഉറച്ച് ഹൈക്കമാൻഡ്; സതീശനു വേണ്ടി ലീഗ് കെഞ്ചുന്നു