Strait Of Hormuz : ലക്ഷ്യം ഹോര്‍മൂസിന്റെ പൂര്‍ണ്ണ നിയന്ത്രണം, പുതിയ സംവിധാനമൊരുക്കി ഇറാന്‍
സ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോറും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.
തെഹ്റാന്‍: ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഔദ്യോഗികമായി ഉറപ്പിക്കാന്‍ 'പേര്‍ഷ്യന്‍ ഗള്‍ഫ് സ്ട്രെയ്റ്റ് അതോറിറ്റി' എന്ന പുതിയ സംവിധാനം ഏര്‍പ്പെടുത്തി ഇറാന്‍. ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലാണ് ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ഹോര്‍മുസ് കടലിടുക്കുകളിലെ നടപടികളെ പറ്റിയും സംഭവവികാസങ്ങളെ പറ്റിയും പിജിഎസ്എ തത്സമയം വിവരം നല്‍കുമെന്നാണ് സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വ്യക്തമാക്കുന്നത്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോറും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.
യുദ്ധം ആരംഭിച്ച ഫെബ്രുവരി 28 മുതല്‍ ഇറാന്‍ കടലിടുക്കിലൂടെയുള്ള ഷിപ്പിങ് ഫലത്തില്‍ നിലച്ചിരിക്കുകയാണ്. യുദ്ധത്തിന് മുന്‍പ് ദൈനംദിനം ഏകദേശം 135 കപ്പലുകള്‍ കടന്നുപോയിരുന്ന ഇടത്ത് ഇപ്പോള്‍ വിരലില്‍ എണ്ണാവുന്ന കപ്പലുകളാണ് ചരക്ക് ഗതാഗതം നടത്തുന്നത്. PGSA രൂപീകരണം ഈ ചര്‍ച്ചകളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.