യുദ്ധത്തിലേക്ക് തിരിച്ചുവന്നാൽ സർപ്രൈസുകളുണ്ടാവും, യുഎസിന് മുന്നറിയിപ്പ് നൽകി ഇറാൻ
യുദ്ധം അവസാനിപ്പിക്കാന്‍ അഞ്ച് നിര്‍ദേശങ്ങള്‍ യുഎസ് നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്
യുദ്ധത്തിലേക്ക് വീണ്ടും തിരിച്ചുവരാന്‍ യുഎസ് തയ്യാറായാല്‍ വലിയ സര്‍പ്രൈസുകളുണ്ടാകുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ഇറാനിലെ യുദ്ധം ആരംഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഡസന്‍ കണക്കിന് വിമാനങ്ങള്‍ യുഎസിന് നഷ്ടമായിട്ടുണ്ട്. അവര്‍ തന്നെ സമ്മതിച്ച കാര്യമാണിത്. ഇനിയും യുദ്ധത്തിലേക്ക് മടങ്ങിവന്നാല്‍ ഒരുപാട് സര്‍പ്രൈസുകള്‍ അവരെ കാത്തിരിക്കുന്നുണ്ട്. അരാഗ്ചി പറഞ്ഞു.
ഇറാനെതിരെ സൈനിക ആക്രമണം നടത്താന്‍ യുഎസ് പൂര്‍ണസജ്ജമാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് അരാഗ്ചിയുടെ പ്രതികരണം. രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ അല്ലെങ്കില്‍ അടുത്ത ആഴ്ചയുടെ തുടക്കത്തില്‍ ഇറാനെതിരെ സൈനിക നീക്കം ഉണ്ടായേക്കാം. ഇറാനെ ഒരു കാലത്തും ആണവായുധം നിര്‍മിക്കാന്‍ യുഎസ് അനുവദിക്കില്ല എന്നായിരുന്നു ട്രംപ് പറഞ്ഞത്.
യുദ്ധം അവസാനിപ്പിക്കാന്‍ അഞ്ച് നിര്‍ദേശങ്ങള്‍ യുഎസ് നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്
ഇറാന്റെ പക്കലുള്ള 400 കിലോയോളം സമ്പുഷ്ട യുറേനിയം അമേരിക്കയ്ക്ക് കൈമാറണം
ഇറാന്റെ ഒരു ആണവകേന്ദ്രം മാത്രമെ പ്രവര്‍ത്തിക്കാന്‍ പാടുള്ളു
ഇറാന്റെ മരവിപ്പിച്ച ആസ്തികളുടെ 25 ശതമാനം വിട്ടുനല്‍കില്ല
യുദ്ധവും ഉപരോധവും മൂലമുള്ള നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കില്ല. എന്നിവരാണ് ഇതില്‍ പ്രധാനമായ നിര്‍ദേശങ്ങള്‍.