അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയില്‍ സംഭവിക്കുന്ന മരണങ്ങളില്‍ 66 ശതമാനവും ഇങ്ങനെ; ലോക ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പുറത്ത്
- ഭാരത് ജോഡോ യാത്ര പിന്നിട്ടത് 483 കിലോമീറ്റര്‍; കേരള പര്യടനം ഇന്ന് പൂര്‍ത്തിയാകും
- കാസര്‍ഗോഡ് രണ്ട് യുവാക്കള്‍ പുഴയില്‍ മുങ്ങി മരിച്ചു
- കേന്ദ്രത്തിൻ്റെ സൗജന്യ അരി പദ്ധതി മൂന്ന് മാസത്തേക്ക് കൂടി നീട്ടി
- മൊബൈൽ ഫോണുകളുടെ ഐഎംഇഐ നമ്പർ രജിസ്റ്റർ ചെയ്യണം: നിർബന്ധമാക്കി കേന്ദ്രം
ഇന്ത്യയില്‍ ജനനനിരക്ക് കുറയുന്നു; കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കുറഞ്ഞത് 20 ശതമാനം
ഇന്ത്യയില്‍ ജനനനിരക്ക് കുറയുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കുറഞ്ഞത് 20 ശതമാനമാണ്. ആധുനിക ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ ലഭ്യതയും സാക്ഷരത കൂടിയതുമാണ് ഇതിനു കാരണം എന്നാണ് വിദഗ്ധര്‍ പറയുന്നത്. സാമ്പിള്‍ രജിസ്ട്രേഷന് സിസ്റ്റത്തിന്റെ 2020ലെ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഇന്ത്യയിലെ ശരാശരി പൊതുജനന നിരക്ക് കുറഞ്ഞതായി കണ്ടെത്തിയത്. 2008 മുതല്‍ 2010 വരെ ജനനനിരക്ക് 86.1 ആയിരുന്നു. ഇത് 2018 മുതല്‍ 2020 വരെ ആയപ്പോള്‍ 68.7 ആയി കുറഞ്ഞു. നഗരപ്രദേശങ്ങളിലെ ഇടിവ് മാത്രം 15. 6% ആണ് ഗ്രാമ പ്രദേശങ്ങളില്‍ 20.2% ആയിട്ടാണ് കുറഞ്ഞത്.
ഇന്ത്യയില്‍ ജനന നിരക്ക് കുറയാന്‍ കാരണം സ്ത്രീകളിലെ സാക്ഷരതയും എളുപ്പത്തില്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ലഭ്യമായതുമാണ് എയിംസിലെ മുന്‍ ഗൈനക്കോളജിസ്റ്റ് മേധാവി ഡോക്ടര്‍ സുനിത മിത്തല്‍ ആണ് ഇക്കാര്യം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.