സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (08:08 IST)
ഇന്ത്യയില്‍ സംഭവിക്കുന്ന മരണങ്ങളില്‍ ഭൂരിഭാഗവും എങ്ങനെയെന്നുള്ള ലോക ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്. ലോക ആരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, അര്‍ബുദം തുടങ്ങിയ പകരാത്ത രോഗങ്ങള്‍ മൂലമാണ് ഇന്ത്യയില്‍ 66ശതമാനം പേരും മരിക്കുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
2019 ല്‍ ഇന്ത്യയില്‍ 60.46 ലക്ഷം പേരാണ് പകര്‍ച്ചവ്യാധി അല്ലാത്ത രോഗങ്ങള്‍ മൂലം മരണപ്പെട്ടത്. അതേസമയം പകര്‍ച്ചവ്യാധി ഇതര മരണങ്ങളില്‍ 25.66 ലക്ഷം മരണങ്ങളുടെ കാരണം ഹൃദ്രോഹമാണ്.