അഭിറാം മനോഹർ|
Last Modified ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (20:54 IST)
സൗജന്യ അരി പദ്ധതി നീട്ടി. മൂന്ന് മാസത്തേക്ക് കൂടിയാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന നീട്ടിയത്. ഒരാൾക്ക് അഞ്ചു കിലോ അരി വീതം വിതരണം തുടരും. ഇത് സംബന്ധിച്ച നിർദേശം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു.
ഉത്സവകാല സീസൺ പരിഗണിച്ചാണ് പദ്ധതി മൂന്ന് മാസത്തേക്ക് കൂടി തുടരാൻ തീരുമാനിച്ചത്. പദ്ധതി നടപ്പാക്കുന്നതിനായി 45,000 കോടി അധികം വേണമെന്നാണ് കേന്ദ്ര ധനകാര്യമന്ത്രാലയത്തിൻ്റെ വിലയിരുത്തൽ. സൗജന്യ അരി പദ്ധതി സെപ്റ്റംബർ 30ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്രം മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകിയത്.